സ്വാദിഷ്ടമായ ഉഴുന്നു ദോശ എളുപ്പത്തിൽ തയ്യാറാക്കാം.!! ആർക്കും അറിയാത്ത ഈ സൂത്രം ചെയ്‌താൽ അടിപൊളി രുചിയിൽ പഞ്ഞി പോലെ സോഫ്റ്റ് ദോശ.. | Easy Sponge Dosa Recipe

Easy Sponge Dosa Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു പലഹാരമായിരിക്കും ദോശ. മിക്കപ്പോഴും ദോശ ഉണ്ടാക്കുമ്പോൾ അത് സോഫ്റ്റായി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ ആളുകളും. നല്ല സോഫ്റ്റ് ദോശ കിട്ടാനായി മാവ് അരക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആവശ്യമായിട്ടുള്ള ചേരുവകൾ ഒന്നര കപ്പ് അളവിൽ പച്ചരി, 2 കൈപ്പിടി അളവിൽ ഉഴുന്ന്, ഒരു സ്പൂൺ ഉലുവ,

എണ്ണ, ആവശ്യത്തിന് വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അരി, ഉഴുന്ന് എന്നിവ രണ്ടും നല്ലതുപോലെ കഴുകി വൃത്തിയാക്കി വക്കണം. അതിനുശേഷം ഒരു പാത്രത്തിലേക്ക് അരി കഴുകി മാറ്റി കുതിരാനായി ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടച്ചു വയ്ക്കാവുന്നതാണ്. ഇതേ രീതിയിൽ ഉഴുന്നും, ഉലുവയും മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ശേഷം കുതിരാനായി ഇടാം. കുറഞ്ഞത്

നാലുമണിക്കൂറെങ്കിലും അരിയും ഉഴുന്നും കുതിരാനായി വക്കേണ്ടതുണ്ട്. ഇവ രണ്ടും നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ മാവ് അരച്ചെടുക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ഉഴുന്നും ഉലുവയും ഇട്ട് കുറച്ചു വെള്ളം കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അത് ഒഴിച്ചു വച്ച ശേഷം എടുത്തുവച്ച അരിയുടെ പകുതി, അരക്കപ്പ് അളവിൽ ചോറു കൂടി ചേർത്ത് തരിയില്ലാതെ അരച്ചെടുക്കുക. ഇത് ഉഴുന്നിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ബാക്കിവന്ന അരി വെള്ളമൊഴിച്ച് വീണ്ടും അരച്ചെടുത്ത ശേഷം മാവിൽ ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം കൈ ഉപയോഗിച്ച് മാവ് നല്ലതുപോലെ ഇളക്കുക.

ശേഷം പുളിപ്പിക്കാനായി 8 മണിക്കൂർ നേരം മാവ് അടച്ചു വയ്ക്കണം. ദോശ ചുടുന്നതിന് മുൻപായി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മാവിന്റെ കൺസിസ്റ്റൻസി ശരിയാക്കുക. ദോശ ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ ഒരു കരണ്ടി മാവൊഴിച്ച് പരത്തി കൊടുക്കുക. മുകളിൽ അല്പം എണ്ണ കൂടി തൂവി കൊടുക്കാവുന്നതാണ്. ദോശയുടെ രണ്ടു വശവും നല്ലതുപോലെ വെന്തു വന്നു കഴിഞ്ഞാൽ കല്ലിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. ഇപ്പോൾ രുചികരമായ ദോശ റെഡിയായി കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണുന്നതാണ്. credit : Kasaragodan Kitchen