ഈയൊരു ഇല മാത്രം മതി.!! തുണിയിലെ എത്ര പഴകിയ കറയും ഇനി എളുപ്പത്തിൽ കളയാം..ഇതൊന്നു തൊട്ടാൽ മതി.!! | Easy Stain Removal Tip Using Kurumulaku Leaf

Easy Stain Removal Tip Using Kurumulaku Leaf : വെളുത്ത തുണികളിൽ കറ പറ്റിക്കഴിഞ്ഞാൽ അത് വൃത്തിയാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികളുടെ സ്കൂൾ യൂണിഫോമുകൾ എല്ലാം ഇത്തരത്തിൽ എളുപ്പത്തിൽ കറപിടിച്ച് കേടാകുന്ന പതിവ് കാണാറുണ്ട്. പേന പോലുള്ള സാധനങ്ങൾ കൊണ്ട് തുണികളിൽ വരച്ചാൽ മിക്കപ്പോഴും അത് കളയാൻ സാധിക്കാറില്ല. എന്നാൽ അത്തരം കടുത്ത കറകളെല്ലാം വളരെ എളുപ്പത്തിൽ കളയാനായി പരീക്ഷിച്ചു

നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. യൂണിഫോമിലോ അല്ലെങ്കിൽ വെളുത്ത തുണികളിലോ പേന വരച്ച് ഉണ്ടാകുന്ന പാട് കളയാനായി സാനിറ്റൈസറോ അല്ലെങ്കിൽ ഒരു പെർഫ്യൂമോ ഉപയോഗിക്കാവുന്നതാണ്. അതിനായി പേനകൊണ്ട് വരച്ച ഭാഗത്ത് സാനിറ്റൈസർ അല്ലെങ്കിൽ സ്പ്രേ അടിച്ചു കൊടുക്കുക. ശേഷം ഉപയോഗിക്കാത്ത ഒരു ബ്രഷ് എടുത്ത് നല്ലതുപോലെ ഉരച്ചു കൊടുക്കുക. സാനിറ്റൈസർ സ്പ്രേ ചെയ്തു കൊടുക്കുമ്പോൾ തന്നെ മഷി ചെറുതായി ഇളകി തുടങ്ങുന്നതാണ്. പിന്നീട് ബ്രഷ് ഉപയോഗിച്ച്

ഉരയ്ക്കുക കൂടി ചെയ്യുമ്പോൾ മഷിയുടെ കറ പൂർണ്ണമായും പോയി കിട്ടുന്നതാണ്. മഞ്ഞൾപൊടി പോലുള്ളവയുടെ കറയാണ് വെള്ളത്തുണിയിൽ പിടിച്ചിട്ടുള്ളത് എങ്കിൽ അത് കളയാനായി ടൂത്ത്പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. നേരത്തെ ചെയ്തതുപോലെ കറ ഉള്ള ഭാഗത്ത് ടൂത്ത് പേസ്റ്റ് അപ്ലൈ ചെയ്ത ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. എത്ര കടുത്ത കറയുടെ പാടും ഈ ഒരു രീതിയിൽ കളയാനായി സാധിക്കുന്നതാണ്. സ്ഥിരമായി അടുക്കളയിൽ ഉപയോഗിക്കുന്ന ഇഡ്ഡലി ചെമ്പ് പോലുള്ള പാത്രങ്ങളിൽ കറപിടിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. അത്തരം കറകൾ എളുപ്പത്തിൽ കളയാനായി ഉപയോഗിച്ച് തീർന്ന

നാരങ്ങയുടെ തൊണ്ടും അല്പം സോപ്പ് പൊടിയും വെള്ളവും ചേർത്ത് നല്ലതുപോലെ പാത്രത്തിൽ തിളപ്പിക്കുക. അതിനുശേഷം പാത്രത്തിലെ വെള്ളം കളഞ്ഞ് ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കളയുകയാണെങ്കിൽ എല്ലാ കടുത്ത കറകളും പോയി കിട്ടുന്നതാണ്. മീൻ കഴുകിയശേഷം സിങ്കിലും ഉണ്ടാക്കിയ പാത്രത്തിലുമെല്ലാം ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി കുരുമുളകിന്റെ ഇല ഉപയോഗിക്കാവുന്നതാണ്. മീൻ കഴുകിയശേഷം കൈയും സിങ്കും കുരുമുളകിന്റെ ഇല ഉപയോഗിച്ച് നല്ലതുപോലെ ഉരച്ച് കഴുകുകയാണ് വേണ്ടത്. അതുപോലെ മീൻ ഉണ്ടാക്കിയ പാത്രത്തിലെ ദുർഗന്ധം ഒഴിവാക്കാനായി രണ്ട് കുരുമുളകിന്റെ ഇലയും വെള്ളവും ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുത്താൽ മതി. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. credit : SN beauty vlogs