ഈയൊരു ഇല മാത്രം മതി.!! തുണിയിലെ എത്ര പഴകിയ കറയും ഇനി എളുപ്പത്തിൽ കളയാം.. | Easy Stain Removal Tip Using Papaya Leaf
Easy Stain Removal Tip Using Papaya Leaf : തുണികളിൽ കറ പിടിച്ച് കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വാഴക്കറ പോലുള്ള കടുത്ത കറകൾ എത്ര സോപ്പിട്ട് ഉരച്ചാലും കളയാൻ പ്രയാസമാണ്. അതു പോലെ കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന സോക്സുകൾ എല്ലാം ഇത്തരത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം കറകളെല്ലാം ഇല്ലാതാക്കാനായി പരീക്ഷിച്ചു
നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. കറപിടിച്ച തുണി വെളുത്ത നിറത്തിലുള്ളതാണെങ്കിൽ കറ പെട്ടെന്ന് നിറം മാറി കാണാൻ സാധിക്കും. അത് കളയാനായി ഒരു പാത്രത്തിലേക്ക് രണ്ടു മുതൽ മൂന്ന് ടേബിൾസ്പൂൺ അളവിൽ ക്ലോറിൻ ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ക്ലോറിൻ കറപിടിച്ച തുണിയിൽ തേച്ച് പിടിപ്പിക്കുക. ക്ലോറിൻ കറപിടിച്ച സ്ഥലത്ത് നല്ലതുപോലെ ആക്കിയശേഷം ഉരച്ചു കൊടുക്കുകയാണെങ്കിൽ ചെറിയ രീതിയിൽ കറ പോകുന്നതായി കാണാം. ഇങ്ങിനെ ചെയ്തിട്ടും കറ
പോകുന്നില്ല എങ്കിൽ തുണി കുറച്ചു നേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകുകയാണെങ്കിൽ കറ എളുപ്പത്തിൽ പോയി കിട്ടുന്നതാണ്. മത്തി വൃത്തിയാക്കുമ്പോൾ കൈകളിലും വാഷ്ബേസിനിലുമെല്ലാം ഉണ്ടാവുന്ന ദുർഗന്ധം ഒഴിവാക്കാനായി പപ്പായയുടെ ഇല ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ കൈയാണ് വൃത്തിയാക്കുന്നത് എങ്കിൽ പപ്പായുടെ ഇല കയ്യിലിട്ട് നല്ലതുപോലെ ഉരയ്ക്കുക.
ശേഷം കഴുകി കളയാവുന്നതാണ്. ബാക്കി വരുന്ന പപ്പായയുടെ ഇല ഉപയോഗിച്ച് വാഷ്ബേസിൻ വൃത്തിയാക്കാൻ ഉപയോഗിച്ച കത്തി എന്നിവയിൽ എല്ലാം പപ്പായയുടെ ഇല തേച്ചു പിടിപ്പിച്ച ശേഷം കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ അടുക്കളയിലെ ദുർഗന്ധം ഇല്ലാതാക്കാനും തുണികളിലെ കറകൾ കളയാനും സാധിക്കുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. credit : Malappuram Thatha Vlog by ridhu