വെറും 5 മിനുട്ട് മതി ഈ പഞ്ഞി കുഞ്ഞനെ തയ്യാറാക്കാൻ..😍😋 മാവ് കയ്യിൽ തൊടുക പോലും വേണ്ട 😲👌അടിപൊളിയാണേ.!!

വളരെ എളുപ്പത്തിൽ ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒരു കുഞ്ഞൻ ടേസ്റ്റി പലഹാരത്തിന്റെ റെസിപിയാണിത്.. നാലുമണി കട്ടനൊപ്പം വെറും 5 മിനിറ്റിൽ ഉണ്ടാക്കാവുന്ന ഈ സ്നാക്ക് കൂടിയുണ്ടെങ്കിൽ പൊളിയാണ്..കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല.. ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ.

  • മുട്ട – 1 എണ്ണം
  • പഞ്ചസാര – 4 സ്പൂൺ
  • തൈര് – കാൽ കപ്പ്
  • പാൽ – അര കപ്പ്
  • ഓയിൽ – ആവശ്യത്തിന്
  • മൈദ – ഒരു കപ്പ്

ആദ്യം ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും കൂടി നന്നായി അടിച്ചെടുക്കാം. അതിലേക്ക് അര കപ്പ് പുളിയില്ലാത്ത തൈരും അര കപ്പ് പാലും കൂടി ചേർത്ത് ഇളക്കാം. ഒരു കപ്പ് മൈദാ അരിച്ചെടുത്ത ശേഷം ഈ മിക്സിലേക്ക് ചേർത്ത് നല്ല വണ്ണം ചേർത്ത് കൊടുക്കാം. സ്പാച്ചിലോ സ്പൂണോ ഇതിനായി ഉപയോഗിച്ചാൽ മതി. കൈ മാവിൽ തൊടുക പോലും വേണ്ട.. ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഒന്നും ഇല്ലാതെ തന്നെ നല്ല അടിപൊളി

സ്നാക്ക് ഞൊടിയിടയിൽ തയ്യാർ. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്നു വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കുട്ടികളെല്ലാം കൊതിയോടെ കഴിക്കുന്ന ഈ പലഹാരം ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ.. ഇഷ്ടപെട്ടാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.