എന്താ രുചി.!! ഇതാണ് മീറ്റ് മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്.!! ഈ ചേരുവ കൂടെ ചേർത്താൽ മീറ്റ് മസാല വേറെ ലെവൽ.. | Easy Tasty Meat Masala Powder Recipe

Easy Tasty Meat Masala Powder Recipe : ചിക്കൻ, ബീഫ്, മട്ടൻ എന്നിങ്ങനെ എല്ലാ കറികളുടെയും രുചി കൂട്ടുന്നതിൽ വളരെയധികം പങ്കുവഹിക്കുന്ന ഒന്നാണ് മീറ്റ് മസാല. സാധാരണയായി കറികളിലേക്ക് ആവശ്യമായ മീറ്റ് മസാല കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. അതേസമയം വലിയ ഒരു ക്വാണ്ടിറ്റിയിൽ പൊടിച്ചു വയ്ക്കുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള മീറ്റ് മസാല കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടി വരികയില്ല. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

മീറ്റ് മസാല പൊടിച്ചെടുക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം എടുക്കുക. അതിലേക്ക് ഒരു കിലോ അളവിൽ കഴുകി വൃത്തിയാക്കി എടുത്ത മല്ലി ഇട്ടുകൊടുക്കുക. എടുക്കുന്ന എല്ലാ ചേരുവകളും നല്ല രീതിയിൽ കഴുകി വെയിലത്ത് വച്ച് ഉണക്കിയാണ് ഉപയോഗിക്കേണ്ടത്. ഒരു കിലോ അളവിൽ ഉണക്കമുളകും, 50 ഗ്രാം അളവിൽ പെരുംജീരകവും ഈയൊരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം മസാല കൂട്ടിലേക്ക് ചേർക്കേണ്ടത് ഒരുപിടി അളവിൽ കറിവേപ്പില, ഏഴു മുതൽ എട്ടെണ്ണം വരെ സുഗന്ധി ഇല ഇത്രയും സാധനങ്ങളാണ്.

മീറ്റ് മസാല തയ്യാറാക്കുമ്പോൾ സുഗന്ധി ഇല ഉപയോഗിക്കുകയാണെങ്കിൽ അത് രുചി കൂട്ടുന്നതിന് സഹായിക്കും. മറ്റു ചെടികൾ നട്ടുപിടിപ്പിക്കുന്ന അതേ രീതിയിൽ സുഗന്ധി ഇലയുടെ തണ്ടും നട്ടുപിടിപ്പിച്ച് ഉപയോഗപ്പെടുത്താവുന്നതാണ്. ചെറിയ തീയിൽ വച്ച് എല്ലാ ചേരുവകളും നല്ല രീതിയിൽ വറുത്തെടുക്കണം. ചേരുവകൾ ചൂടായി സെറ്റായി തുടങ്ങുമ്പോൾ അതിൽ നിന്നും നല്ല മണം പുറത്തേക്ക് വരുന്നതാണ്. അതുപോലെ ഇലകൾ എടുത്തു നോക്കുമ്പോൾ അവ പൊടിഞ്ഞു പോകുന്ന പരുവത്തിൽ ആയി കിട്ടുന്നതാണ്.

അവസാനമായി 50 ഗ്രാം അളവിൽ ഉണക്കിയ മഞ്ഞൾ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. എല്ലാ ചേരുവകളുടെയും ചൂടാറിയ ശേഷം മില്ലിൽ കൊണ്ടുപോയി പൊടിപ്പിക്കുകയാണെങ്കിൽ രുചികരമായ മീറ്റ് മസാല റെഡിയായി കഴിഞ്ഞു. കുറഞ്ഞ അളവിലാണ് തയ്യാറാക്കുന്നത് എങ്കിൽ വീട്ടിലെ മിക്സിയുടെ ജാറിൽ തന്നെ ഇത് പൊടിച്ചെടുക്കാവുന്നതാണ്. ശേഷം എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം കേടാകാതെ ഉപയോഗിക്കാനും സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Tasty Meat Masala Powder Recipe Credit : Fathima Tips And Tricks

0/5 (0 Reviews)