പല്ലിലെ പുളിപ്പ് ഇനി ഒരു പ്രശ്നമല്ല.!! ലളിതമായ മാർഗത്തിലൂടെ വീട്ടിൽ തന്നെ എളുപ്പം മാറ്റാം 😀👌 |Easy Teeth Sensitivity Treatment

പല്ലുപുളിപ്പ് എന്ന പ്രശനം നമ്മളിൽ പലരെയും വളരെയധികമായി അലട്ടുന്നുണ്ട്. നമ്മുടെ ശീലങ്ങൾ ചെറുതായൊന്ന് മാറ്റിയാൽ മാത്രം മതി വളരെ നിസ്സാരമായി തന്നെ നമുക്ക് പല്ല് പുളിപ്പ് മാറ്റിയെടുക്കാം. ചൂടുള്ളതും തണുത്തതുമായ എന്തെങ്കിലും കഴിക്കുമ്പോഴാണ് ഇക്കിളിപ്പെടുത്തുന്ന പോലെ അല്ലെങ്കിൽ വേദനയോടെ, അല്ലെങ്കിൽ ചെറിയൊരു തരിപ്പ്തോന്നുന്നത്, ഇതാണ് പല്ലുപുളിപ്പ്.

ഇതെങ്ങനെ സംഭവിക്കുന്നു, ആർക്കൊക്കെയാണ് ഉണ്ടാകുന്നതെന്ന് നോക്കാം. ഇതിനു കാരണം പലതാണ്. കഠിനമായി അമർത്തി പല്ലു തേക്കുന്നത് ഒരു തെറ്റായ കാര്യമാണ് ഇതിൽ നിന്നും പല്ല് പുളിപ്പ് ഉണ്ടാകാൻ സാധ്യത ഉണ്ട്. അതുകൂടാതെ പല്ല് ഇറുമുന്നവർ, അസിഡിക് കൂടുതലുള്ള വസ്തുക്കളുടെ അമിതമായ ഉപയോഗം, അതുപോലെ മദ്യം, പുകവലി എന്നുള്ളവയുടെ ഉപയോഗം, പുഴുപ്പല്ല് ഉള്ളവർക്കും, പല് പൊട്ടിയിരിക്കുന്ന ഭാഗങ്ങളിലും

ഒക്കെ പുളിപ്പ് അനുഭവപ്പെടാറുണ്ട്. എന്ത് ചെയ്താൽ നമുക്ക് പല്ല് പുളിപ്പ് മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനായി ഫ്ലോയ്ഡ് പേസ്റ്റ് ഉപയോഗിച്ച് രണ്ടുതവണയെങ്കിലും പല്ലു തേക്കാൻ ശ്രമിക്കുക. ചെറിയ ചൂടുവെള്ളത്തിൽ ഉപ്പുചേർത്ത് വായ കഴുകുന്നതും വളരെ നല്ലതാണ്. വായിൽ ഒരു കവിൾ എണ്ണ കൊള്ളുന്നതും വളരെ നല്ലതാണ്, പേരയില വായിലിട്ടു ചവയ്ക്കുന്നതും, അതുപോലെ പേരയില തിളപ്പിച്ച് ഉപ്പുചേർത്ത് വായിൽ കൊള്ളുന്നതും നല്ലതാണ്,

വെളുത്തുള്ളി വെള്ളം ചേർത്ത് പേസ്റ്റാക്കി പല്ലിൽ തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്. ഗ്രാമ്പൂ എണ്ണയും ഉപയോഗിക്കാം. ഇങ്ങനെ ഒത്തിരി മാർഗങ്ങൾ ഉണ്ട് പല്ല് പുളിപ്പ് മാറ്റാൻ. നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം ഉണ്ടായ ഒന്നാണ് പല്ല് പുളിപ്പ്, അത് ജീവിതം ശൈലികൊണ്ട് തന്നെ മാറ്റിയെടുക്കാം. കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ.. credit : Home tips by Pravi