എത്ര കിലോ മത്തിയും ക്ലീൻ ചെയ്യാൻ ഇനി കത്തി വേണ്ട.!! വെറും 3 മിനിറ്റിൽ ക്ലീൻ ആക്കാം.. ഈ സൂത്രം ഇതുവരെ ആരും പറഞ്ഞു തന്നില്ലല്ലോ.!! | Easy tip To Clean Sardine Fish

Easy tip To Clean Sardine Fish : മിക്കപ്പോഴും ചാള വൃത്തിയാക്കൽ ഒരു തലവേദന പിടിച്ച കാര്യമായിരിക്കും പലർക്കും .കത്തി ഉപയോഗിച്ച് ചാള വൃത്തിയാക്കി കഴിയുമ്പോൾ കത്തിയിൽ സ്മെല്ല് നിൽക്കുക മാത്രമല്ല കൂടുതൽ സമയവും ആവശ്യമായി വരാറുണ്ട്. കത്തി ഉപയോഗിക്കാതെ തന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ചാള വൃത്തിയാക്കി എടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മത്തി അല്ലെങ്കിൽ ചാള വൃത്തിയാക്കാനായി ഒരു കത്രിക മാത്രമാണ് ആവശ്യമായി വരുന്നത്.

കത്രിക തുറക്കാതെ തന്നെ മീൻ വൃത്തിയാക്കി എടുക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ഓരോ മീനായി കയ്യിലെടുത്ത് ആദ്യം തലയും വാലും കട്ട് ചെയ്ത് കളയുക. കത്രികയുടെ കൂർത്ത ഭാഗം ഉപയോഗിച്ച് അതിന് മുകളിലുള്ള ചെകിള എല്ലാം ചുരണ്ടി കളയുക. ശേഷം സൈഡ് ഭാഗം കട്ട് ചെയ്ത് അകത്തുള്ള വേസ്റ്റ് എല്ലാം കത്രികയുടെ അറ്റം ഉപയോഗിച്ച് തന്നെ പുറത്തേക്ക് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ എത്ര അധികം ചാള വേണമെങ്കിലും വൃത്തിയാക്കി എടുക്കാനായി സാധിക്കും.

കത്തി ഉപയോഗിച്ച് ചാള വൃത്തിയാക്കി എടുക്കുമ്പോൾ കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. എന്നാൽ ഇവിടെ കത്രിക ഉപയോഗിക്കുമ്പോൾ തലയും വാലും എല്ലാം എളുപ്പത്തിൽ കട്ട് ചെയ്ത് കളയാനായി സാധിക്കും. മാത്രമല്ല കത്രിക എളുപ്പത്തിൽ കഴുകി വൃത്തിയാക്കി അതി സ്മെല്ല് കളയുകയും ചെയ്യാം. മത്തി വൃത്തിയാക്കാനായി മാത്രം ഒരു കത്രിക മാറ്റി വെച്ചാലും മതി.

പക്ഷെ കുറച്ച് പഴക്കമുള്ള ചാളയാകുമ്പോൾ ഈയൊരു രീതി ചെയ്യാൻ കുറച്ച് പ്രയാസം ഉണ്ടാകും. കാരണം അത് കുഴഞ്ഞിരിക്കുന്ന പരുവത്തിൽ ആയിരിക്കും ഉണ്ടാവുക.അത്തരം സാഹചര്യങ്ങളിൽ ഒന്ന് ശ്രദ്ധിച്ച് ചെതുമ്പൽ കളയാനായി ശ്രദ്ധിക്കുക. ശേഷം വൃത്തിയാക്കിയെടുത്ത് ചാളയെല്ലാം നല്ലതുപോലെ വെള്ളമൊഴിച്ച് കഴുകി രുചികരമായ ചാളക്കറിയും ഫ്രൈയുമെല്ലാം ഉണ്ടാക്കിയെടുക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Malus tailoring class in Sharjah