കത്തി വേണ്ടാ!! വെറും ഒറ്റ മിനിറ്റിൽ കൂർക്ക ക്ലീൻ ക്ലീൻ.. കയ്യിൽ ഒരു തരി കറയാവാതെ എത്ര കിലോ കൂർക്കയും നന്നാക്കാൻ ഇനി എന്തെളുപ്പം.!! | Easy Trick To Clean Koorkka

Easy Trick To Clean Koorkka : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും കൂർക്ക സീസണിൽ കൂർക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. സ്വാദിഷ്ടമായ കറിയും തോരനുമെല്ലാം കൂർക്ക ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുമെങ്കിലും അത് വൃത്തിയാക്കാനാണ് കഷ്ടപ്പാട്. കൂർക്ക വൃത്തിയാക്കാനുള്ള ചില എളുപ്പ മാർഗ്ഗങ്ങൾ അറിഞ്ഞിരിക്കാം. കൂർക്ക വൃത്തിയാക്കുന്നതിനു മുൻപ് ഒരുപാട് സമയം ലഭിക്കുകയാണെങ്കിൽ കൂർക്ക അല്പം വെള്ളത്തിൽ ഇട്ട്

കുതിരാനായി വെക്കാവുന്നതാണ്. അതിനുശേഷം ഒരു വലയിൽ കെട്ടി പൈപ്പിന്റെ ചുവട്ടിൽ വച്ച് ഉരച്ച് കൊടുത്താൽ വളരെ എളുപ്പത്തിൽ തൊലിയെല്ലാം പോയി വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ കൈവേദന പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് വളരെ എളുപ്പത്തിൽ കൂർക്ക നന്നാക്കി എടുക്കാനുള്ള മറ്റൊരു മാർഗമാണ് ഒരു തുണിസഞ്ചിയിൽ കൂർക്കയിട്ട് കെട്ടി വാഷിംഗ് മെഷീനിൽ വെള്ളമൊഴിച്ച് കറക്കിഎടുക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ തൊലി ഒന്നും

പുറത്തു പോകാതെ തന്നെ കൂർക്ക വൃത്തിയായി ലഭിക്കുന്നതാണ്. ശേഷം അത് പൈപ്പിന്റെ ചുവട്ടിൽ കാണിച്ച് ക്ലീൻ ചെയ്യാവുന്നതാണ്.അതുമല്ലെങ്കിൽ ചെയ്യാവുന്ന ഒരു കാര്യം കൂർക്ക കവറിൽ കെട്ടി അലക്കുന്ന കല്ലിൽ അടിച്ചെടുക്കുക എന്നതാണ്. തൊലി മുഴുവനായും കവറിനകത്ത് പോകുന്നതു കൊണ്ട് തന്നെ ഇങ്ങനെ ചെയ്യുമ്പോൾ കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കി എടുക്കുകയും ചെയ്യാം. അതല്ലെങ്കിൽ കൂർക്ക കവറിൽ കെട്ടി കല്ലിൽ ഉരച്ചും എളുപ്പത്തിൽ വൃത്തിയാക്കാവുന്നതാണ്.

ഈ രീതികളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ കൂർക്ക വൃത്തിയാക്കി എടുക്കാം. അതുപോലെ തേങ്ങ ചിരകൽ എളുപ്പമാക്കാനായി പ്രയോഗിക്കാവുന്ന ഒരു വിദ്യയാണ് ആദ്യം ഒരു കത്തി ഉപയോഗിച്ച് തേങ്ങയുടെ ഉൾഭാഗത്ത് നിന്നും കഷ്ണങ്ങൾ എടുക്കുക. ശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് കറക്കി എടുക്കുകയാണെങ്കിൽ ചിരവിയെടുത്ത അതേ രീതിയിൽ തേങ്ങ ലഭിക്കുന്നതാണ്. ഉപയോഗത്തിന് ശേഷം ബാക്കിയുള്ളത് കണ്ടെയ്നറിൽ ആക്കി സൂക്ഷിക്കുകയും ചെയ്യാം. Easy Trick To Clean Koorkka credit : Ansi’s Vlog