ഒരു കപ്പ് ചോറ് മതി വഴുതന കുലകുലയായ് പിടിക്കാൻ.. വഴുതന പെട്ടെന്ന് കായ്ക്കാനും ഇരട്ടി വിളവ് കിട്ടാനും.!! | Easy Vazhuthana Krishi Tips

Easy Vazhuthana Krishi Tips : നമുക്ക് വീട്ടിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ഫലപ്രദമായ രീതിയിൽ വഴുതന ചെടികൾ വളരാൻ ഉള്ള ഒരു വളക്കൂട്ടാണ് ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പോകുന്നത്. വഴുതന നടുമ്പോൾ നല്ല ആരോഗ്യ മുള്ള ചെടികൾ നടാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെടികൾ നട്ട് ഏകദേശം ഒരാഴ്ച കഴിയുമ്പോൾ ആദ്യമായി നമുക്ക്

ഇതിലേക്ക് വളങ്ങൾ നൽകി തുടങ്ങാം. വളപ്രയോഗം നടത്തുന്ന ചെടിയുടെ ചുവട്ടിലെ മണ്ണ് നന്നായി ഇളക്കുക. അതിനുശേഷം ചെടിയുടെ വലിപ്പ മനുസരിച്ച് നമുക്ക് വളം ഇടാം. വേപ്പിൻ പിണ്ണാക്കും,ചാണകപ്പൊടി യും ചേർത്ത മിശ്രിതം ആണ് ആദ്യ ആഴ്ച നൽകുന്നത്. ചെടിയുടെ ചുവട്ടിലെ ഇളക്കി ഇട്ടിരിക്കുന്ന മണ്ണിന്റെ ഭാഗത്തേക്ക് ഈ വളം ചെറിയ രീതിയിൽ നൽകുക.

അതിനു ശേഷം മണ്ണ് കൊണ്ട് തന്നെ മൂടി ഇട്ടേക്കുക. കുറച്ച് വെള്ളം കൂടി തളിച്ച് കൊടുക്കണം. ചെടി ഏകദേശം പൂവിട്ട് തുടങ്ങുന്ന സമയത്ത് നമുക്ക് അടുത്ത വളപ്രയോഗം നടത്താം. അതിന് ആദ്യം ഒരു ചെറിയ ബക്കറ്റിലേക്ക് ഒരു കപ്പ് ചോറ്,ഒരു ഉണ്ട ശർക്കര എന്നിവ ചേർക്കുക. ശർക്കര പൊടിച്ച് ചേർക്കു ന്നതും നല്ലതാണ്. അതിനുശേഷം ഈ മിശ്രിതത്തിലേക്ക്

അര ബക്കറ്റ് വെള്ളം അല്ലെങ്കിൽ കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുക. അല്ലെങ്കിൽ അരി കഴുകിയ വെള്ളം ആണെങ്കിലും നല്ലതാണ്. അതിനുശേഷം ഒരു നാല് ദിവസം ഒരു അടപ്പ് ഉപയോഗിച്ച് ഈ മിശ്രിതം അടച്ചു വെക്കുക. അതിന് ശേഷം ചെയ്യേണ്ടത്‌ വീഡിയോയിൽ നിന്ന് കാണാം. Brinjal Krishi tips.. Video Credits : Mini’s LifeStyle