വെറും 10 മിനിറ്റ് മതി.!! വെജിറ്റബിൾ ചോപ്പർ ശരിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇനി ചോപ്പർ കേടാവില്ല.!! | Easy Vegetable Chopper Repair At Home
Easy Vegetable Chopper Repair At Home : ഇന്ന് മിക്ക വീടുകളിലും പച്ചക്കറി നുറുക്കാനായി ഉപയോഗപ്പെടുത്തുന്ന ഒരു ഉപകരണമാണ് വെജിറ്റബിൾ ചോപ്പർ. ഉള്ളി, കാബേജ് പോലുള്ള പച്ചക്കറികളെല്ലാം വളരെ എളുപ്പത്തിൽ അരിഞ്ഞെടുക്കാൻ വെജിറ്റബിൾ ചോപ്പർ ഉപയോഗിക്കുന്നത് വഴി സാധിക്കും. എന്നാൽ മിക്കപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ചോപ്പറിന്റെ ത്രഡ് കേടായി പോകുന്നത് ഒരു സ്ഥിരമായ കാഴ്ചയാണ്. അത്തരം അവസരങ്ങളിൽ ചോപ്പർ
മുഴുവനായും മാറ്റുക എന്നതാണ് മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന രീതി. എന്നാൽ ഇനി ചോപ്പർ കേടു വരികയാണെങ്കിൽ നിങ്ങൾക്ക് തന്നെ അത് വളരെ എളുപ്പത്തിൽ ശരിയാക്കാനായി സാധിക്കും. അതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ആദ്യം തന്നെ ചോപ്പറിന്റെ ത്രഡ് പൂർണമായും അഴിച്ചെടുക്കുകയാണ് വേണ്ടത്. അതിനായി അറ്റം കൂർത്തു നിൽക്കുന്ന ഏതെങ്കിലും ഒരു ഉപകരണം ഉപയോഗപ്പെടുത്താവുന്നതാണ്.
ചോപ്പറിനോട് ചേർന്ന് നിൽക്കുന്ന സ്ക്രൂ അഴിച്ചെടുക്കുക. ശേഷം അതിൽ ഇട്ടിട്ടുള്ള കെട്ട് അഴിച്ചെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ത്രെഡ് പുറത്തെടുക്കാനായി സാധിക്കുന്നതാണ്. അതുപോലെ ത്രഡ് അറ്റാച്ച് ചെയ്തിട്ടുള്ള അടപ്പിനോട് ചേർന്ന ഭാഗവും പൂർണമായും അഴിച്ചു മാറ്റേണ്ടതുണ്ട്. പഴയ ത്രെഡിന് പകരമായി പുതിയ ത്രഡ് ഇട്ടുകൊടുക്കാൻ ആദ്യം തന്നെ ചോപ്പറിന്റെ അടപ്പിനോട് ചേർന്ന് വരുന്ന സ്‌ക്രൂവിൽ നൂലിനെ വലിച്ചെടുക്കുക. ശേഷം സ്ക്രൂ ഉപയോഗിച്ച് നല്ലതുപോലെ മുറുക്കി കൊടുക്കുക.
നേരത്തെ അഴിച്ചു വച്ച എല്ലാ സ്ക്രൂകളും ഇട്ട ശേഷം ചോപ്പർ വലിക്കാൻ എത്ര അകലം വേണമെന്ന് എനതനുസരിച്ച് ആ ഒരു ഭാഗം കൂടി ഫിറ്റ് ചെയ്തു കൊടുക്കുക. ഇങ്ങിനെ ചെയ്യുകയാണെങ്കിൽ ത്രഡ് നല്ല ടൈറ്റായി തന്നെ ഇരിക്കുന്നതാണ്. പിന്നീട് എത്ര തവണ വലിച്ചാലും ത്രെഡ് അഴിഞ്ഞു വരികയില്ല. ശേഷം ആവശ്യമുള്ള പച്ചക്കറികൾ ചോപ്പറിൽ ഇട്ട് ഒന്ന് കറക്കി നോക്കാവുന്നതാണ്. ഈയൊരു രീതിയിലൂടെ കേടു വന്ന ചോപ്പർ വളരെ എളുപ്പത്തിൽ ശരിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Sreeju’s Kitchen