ഇനി കറിവേപ്പില വീട്ടിൽ തന്നെ കാട് പോലെ വളർത്താം!! ഈ ഒരു വളം പ്രയോഗിച്ചു നോക്കൂ… കറിവേപ്പ് പൂത്ത് കായ്ച്ച് നിങ്ങളെ ഞെട്ടിക്കും..!! | Easy Way To Grow Curry Leaves

Easy Way To Grow Curry Leaves: കറിവേപ്പില ഉപയോഗിക്കാത്ത കറികൾ വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. എന്നിരുന്നാലും മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കറിവേപ്പിലയുള്ള വീടുകൾ വളരെ കുറവാണ്. അതു കൊണ്ടുതന്നെ എല്ലാവരും കടകളിൽ നിന്നും ലഭിക്കുന്ന കീടനാശിനി പോലുള്ള വളപ്രയോഗങ്ങൾ നടത്തിയ കറിവേപ്പിലകളായിരിക്കും കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. സ്ഥിരമായി ഇത്തരത്തിൽ മരുന്നുകൾ അടിച്ച കറിവേപ്പില ഉപയോഗിച്ച് ആരോഗ്യത്തിന് പല രീതിയിലുള്ള പ്രശ്നങ്ങൾ വരുന്നതിനേക്കാളും എത്രയോ നല്ലതല്ലേ, ഒരു ചെറിയ തൈ എങ്കിലും വീട്ടിൽ തന്നെ നട്ടുവളർത്തുന്നത്. പലർക്കും കറിവേപ്പില എങ്ങനെ പരിപാലിക്കണം എന്ന് അറിയാത്തതു കൊണ്ടായിരിക്കും അത്തരം കാര്യങ്ങൾക്ക് മുൻകൈ എടുക്കാത്തത്. ഒരു കറിവേപ്പില നട്ട് വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

പല വീടുകളിലും ഒന്നോ രണ്ടോ തൈകൾ ഉണ്ടെങ്കിലും അവയിൽ പലരീതിയിലുള്ള പ്രാണി ശല്യങ്ങളും ആവശ്യത്തിന് ഇല വരാത്തതും ഒക്കെയായിരിക്കും പ്രധാന പ്രശ്നങ്ങൾ. അത്തരം പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ ചില വളക്കൂട്ടുകൾ പ്രയോഗിച്ചു നോക്കാവുന്നതാണ്. അതുപോലെ കറിവേപ്പില നിൽക്കുന്ന ഭാഗത്ത് നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തേണ്ടതുണ്ട്.

Easy Way To Grow Curry Leaves

മാത്രമല്ല തൈക്ക് ആവശ്യത്തിന് മാത്രം വെള്ളം നൽകാനും പ്രത്യേകം ശ്രദ്ധിക്കണം. ചെടിച്ചട്ടികളിൽ വളർത്തിയെടുക്കുന്ന കറിവേപ്പില തൈകളിൽ തളിരിലകൾ, കായ്കൾ എന്നിവ കാണുകയാണെങ്കിൽ അവ അപ്പോൾ തന്നെ കട്ട് ചെയ്തു കളയാനായി പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ ചെടി പെട്ടെന്ന് മുരടിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. പുതിയതായി നട്ട തൈകൾ നല്ല രീതിയിൽ വളർച്ച ലഭിക്കാനായി എല്ലാദിവസവും നേർപ്പിച്ച കഞ്ഞിവെള്ളം ഒഴിക്കുന്നത് നല്ലതായിരിക്കും.

കൂടാതെ ആഴ്ചയിൽ ഒരു തവണയെങ്കിലും മുട്ടത്തോടും ഓറഞ്ചും പൊടിച്ചെടുത്ത് അത് കഞ്ഞിവെള്ളത്തിൽ മിക്സ് ചെയ്ത് നല്ലതുപോലെ നേർപ്പിച്ച ശേഷം ചെടിയുടെ വേരിനു ചുറ്റും ഒഴിക്കുന്നതും വളരെയധികം നല്ലതാണ്. ഇടയ്ക്കിടയ്ക്ക് ചെടിക്ക് ചുറ്റുമുള്ള മണ്ണ് നല്ലതുപോലെ ഇളക്കി കൊടുക്കുകയും കരിയില ഉപയോഗിച്ച് പൊത ഇട്ട് കൊടുക്കുകയും ചെയ്യുന്നത് ചെടിക്ക് ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. കറിവേപ്പില തൈ പരിപാലിക്കേണ്ട കൂടുതൽ രീതികളെ പറ്റി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Way To Grow Curry Leaves Video Credits : Devus Creations

🌱 What You Need:

  • Curry leaf seeds or a stem cutting (semi-hardwood, 4–6 inches long)
  • A small pot with drainage holes
  • Well-drained soil (mix of garden soil, compost, and sand or cocopeat)
  • Water and sunlight

🌿 Method 1: Growing from Cuttings (Easiest & Fastest)

  1. Choose a Healthy Cutting
    Take a stem from a mature curry leaf plant. Make sure it has at least 2–3 leaf nodes.
  2. Prepare the Pot
    Fill with loose, well-draining soil mix.
  3. Plant the Cutting
    Remove lower leaves and insert 2–3 inches of the cutting into the soil.
  4. Water Lightly
    Keep the soil moist but not soggy.
  5. Provide Warmth & Light
    Place in indirect sunlight until it starts rooting (2–4 weeks), then move to full sunlight.
  6. New Growth?
    Once new leaves sprout, it’s rooted and growing!

🌰 Method 2: Growing from Seeds

  1. Use Fresh Seeds (from black curry berries)
    Dry and remove the outer shell.
  2. Soak Overnight
    Soak seeds in water for 8–12 hours.
  3. Sow in Soil
    Plant ½ inch deep in moist soil.
  4. Germination Time
    Takes 10–20 days. Patience needed!

💡 Tips for Healthy Growth:

  • Sunlight: Needs 6–8 hours of full sun.
  • Watering: Water when the top inch of soil is dry.
  • Fertilizer: Use liquid compost or cow dung every 15 days.
  • Pruning: Regularly pinch the top to promote bushy growth.

Read Also : അവിലും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Tasty Aval Coconut Recipe