മഴകാലത്തു തറ കണ്ണാടി പോലെ വെട്ടിതിളങ്ങാൻ.!! തുടക്കുന്ന വെള്ളത്തിൽ ഈ സാധനം ചേർക്കൂ.. ഉറുമ്പ്, ഈച്ച പോലുള്ളവയുടെ പൊടി പോലും കാണില്ല.!! | Effective Floor Cleaning Solution

Effective Floor Cleaning Solution : വീട് വൃത്തിയാക്കലിൽ വളരെയധികം സമയമെടുത്ത് ചെയ്യേണ്ട ഒരു കാര്യമാണ് തറ വൃത്തിയാക്കൽ. മിക്കപ്പോഴും ഏതെങ്കിലും ഒരു ഫ്ലോർ ക്ലീനർ ഉപയോഗിച്ച് ആയിരിക്കും മിക്ക ഇടങ്ങളിലും നിലം വൃത്തിയാക്കുന്നത്. പലപ്പോഴും ഈയൊരു രീതിയിൽ തറ തുടച്ചു കഴിഞ്ഞാലും ഒരു വൃത്തികെട്ട മണമോ അതല്ലെങ്കിൽ വൃത്തിയാകാതെ കിടക്കുന്നതോ ഒരു പതിവ് കാഴ്ചയാണ്. അത്തരം സാഹചര്യങ്ങളിൽ

തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. തറ നല്ല രീതിയിൽ വൃത്തിയായി കിട്ടാൻ ഇവിടെ ഉപയോഗിക്കുന്നത് ബേക്കിംഗ് സോഡയും, പുൽ തൈലവും ചേർത്ത മിശ്രിതമാണ്. അതിനായി ഇവ രണ്ടും തമ്മിൽ കൂട്ടി ഇളക്കേണ്ട ആവശ്യമൊന്നുമില്ല. മറിച്ച് തറ തുടയ്ക്കാനായി വെള്ളം എടുക്കുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും ഒരു തുള്ളി പുൽ തൈലവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം സാധാരണ തറ തുടയ്ക്കുന്ന അതേ രീതിയിൽ ഈ

ഒരു വെള്ളം ഉപയോഗിച്ച് തറ തുടച്ചെടുക്കുകയാണ് വേണ്ടത്. പുൽ തൈലത്തിന് പകരമായി ഏതെങ്കിലും ഒരു എസ്സൻഷ്യൽ ഓയിൽ വീട്ടിലുണ്ടെങ്കിൽ അതും ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി തറയിൽ ഉണ്ടാകുന്ന ദുർഗന്ധങ്ങൾ ഒഴിവാക്കാനും അതുപോലെ പ്രാണികളെ തുരത്താനും സാധിക്കുന്നതാണ്. അതുപോലെ തറ തുടയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം കൂടുതൽ ചളിയുള്ള ഇടങ്ങളിൽ ഉപയോഗിച്ച മോപ്പ് വീണ്ടും വൃത്തിയാക്കാതെ മറ്റിയിടളിൽ ഉപയോഗിക്കാതിരിക്കുക എന്നതാണ്.

ഇങ്ങിനെ ചെയ്തു കഴിഞ്ഞാൽ വൃത്തിയായ ഭാഗം കൂടി വൃത്തികേട് ആവുക മാത്രമേ ഉണ്ടാവുകയുള്ളൂ. വിലകൂടിയ ഫ്ലോർ ക്ലീനറുകൾ പതിവായി വാങ്ങി ഉപയോഗിക്കുന്നവർക്ക് തീർച്ചയായും ഈ ഒരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. മാത്രമല്ല മിക്ക വീടുകളിലും ബേക്കിംഗ് സോഡയും പുൽത്തൈലവുമെല്ലാം സാധാരണയായി വാങ്ങി വയ്ക്കുന്ന പതിവും ഉണ്ടാകുമല്ലോ. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Grandmother Tips