ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടി എമ്പുരാൻ; ചരിത്രം കുറിച്ചുവെന്നും അത് സാധ്യമാക്കിയ എല്ലാവർക്കും ഹൃദയംനിറഞ്ഞ നന്ദി എന്ന് പൃഥ്വിരാജ്..!! | Empuraan Box Office Collection Report

Empuraan Box Office Collection Report : തീയേറ്ററുകളിൽ ഉത്സവമാക്കി മുന്നേറുകയാണ് മോഹൻലാൽ ചിത്രം എമ്പുരാൻ. റിലീസിന് മുന്നോടിയായി റെക്കോർഡ് കളക്ഷൻ നേടുന്ന ചിത്രമായി എമ്പുരാൻ മാറി എന്നതാണ് ചിത്രത്തിന്റെ ആദ്യ പ്രത്യേകത. ഇപ്പോളിതാ ചിത്രം റിലീസ് ചെയ്തതോടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് റിലീസ് ചെയ്ത ചിത്രം മലയാള സിനിമയുടെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടിയതായി സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ.

ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടി എമ്പുരാൻ

ചരിത്രം കുറിച്ചുവെന്നും അത് സാധ്യമാക്കിയ എല്ലാവർക്കും ഹൃദയംനിറഞ്ഞ കൃതജ്ഞത അറിയിക്കുന്നെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്റെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിത്രം രാജ്യത്തുടനീളം ആദ്യദിനം 22 കോടി നേടിയതായാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. മലയാളം പതിപ്പ് 19.45 കോടിയും തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടിയെന്നാണ് ട്രാക്കിങ് വെബ്സൈറ്റായ സാക്ന‌ിക് പറയുന്നത്. കന്നഡ, ഹിന്ദി പതിപ്പുകൾ യഥാക്രമം അഞ്ചുലക്ഷവും 50 ലക്ഷവും നേടിയതായും ചൂണ്ടിക്കാണിക്കുന്നു.

ചരിത്രം കുറിച്ചുവെന്നും അത് സാധ്യമാക്കിയ എല്ലാവർക്കും ഹൃദയംനിറഞ്ഞ നന്ദി എന്ന് പൃഥ്വിരാജ്

നിലവിൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ ആണ് മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടിയ ചിത്രം. 20 കോടിയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് ആദ്യദിന കളക്ഷൻ. എമ്പുരാൻ ഇന്ത്യയിൽനിന്ന് മാത്രം 22 കോടി നേടിയെങ്കിൽ, വേൾഡ് വൈഡ് കളക്ഷൻ കൂടി പരിഗണിക്കുകയാണെങ്കിൽ 50 കോടിക്ക് മുകളിൽ കളക്ഷൻ എടുത്തിരിക്കാം എന്നാണ് വിലയിരുത്തൽ.

പ്രീ സെയിൽ ബിസിനസിൽനിന്ന് മാത്രം ചിത്രം 80 കോടി നേടിയതായി നേരത്തെ അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു. ബ്രഹ്മാണ്ഡചിത്രമായാണ് ‘എമ്പുരാൻ’ എത്തിയത്. ആദ്യദിനം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിന്റെ ഹോളിവുഡ് സിനിമയെന്നാണ് പലരും എമ്പുരാനെ വിശേഷിപ്പിക്കുന്നത്. മോഹൻലാലും കുടുംബവും പൃഥ്വിരാജുമെല്ലാം ആദ്യ ഷോ കണ്ടിരുന്നു. പടം സൂപ്പറാണെന്നായിരുന്നു ആദ്യഷോയ്ക്ക് ശേഷം നടൻ കൂടിയായ പ്രണവ് മോഹൻലാൽ പ്രതികരിച്ചത്. നല്ലപടമാണെന്ന് സുചിത്രയും മാധ്യമങ്ങളോട് പ്രതികരിച്ചു. Empuraan Box Office Collection Report