ഈ ചെടിയുടെ പേര് അറിയാമോ? 😳😱 ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും 😨👌

ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! സാധാരണ പറമ്പുകളിലും വഴിയരികുകളിലും ധാരാളമായി നമ്മളെല്ലാം ഈ സസ്യം കണ്ടിട്ടുണ്ടാകും. ഇന്ത്യയിൽ ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് ഇത്. വളരെ അധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഈ ചെടി എരുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്.

പണ്ടുള്ളവർക്ക് ഈ സസ്യം അത്രയേറെ പ്രധാനിയായിരുന്നു. എന്നാൽ ഇന്നത്തെ തലമുറക്ക് ഇതിനെ പറ്റി വേണ്ടത്ര അറിവില്ല എന്നതാണ് സത്യം. ഹിന്ദു ആചാരപ്രകാരം വിശ്വാസങ്ങൾക്കും പൂജകൾക്കും ഇത് ഉപയോഗിക്കുന്നു. പല അസുഖങ്ങൾക്കും നിർമിക്കുന്ന ആയുർവേദ ഔഷധങ്ങളിൽ പ്രധാനിയാണ് വെള്ളെരുക്ക്. ഇതിന്റെ ഇല, പൂവ്, കറ, വേര്, വേരിന്റെ പുറത്തെ തൊലി എന്നിവയെല്ലാം ഔഷധ നിർമാണത്തിന് ഉപയോഗിക്കുന്നു.

ഛർദ്ദി, രുചിയില്ലായ്മ, ത്വക്ക് രോഗങ്ങൾ, മൂലക്കുരു, എന്നീ അസുഖങ്ങൾക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. വിത്ത് വഴിയും കമ്പ് നട്ടും പുതിയ സസ്യം ഉല്പാദിപ്പിക്കാവുന്നതാണ്. എരുക്കിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങൾക്ക് അണുനശീകരണ ശക്തി ഉണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചുവന്നു പൂവോടു കൂടിയ മറ്റൊരു എരിക്കാണ് ചിറ്റെരിക്ക്. പല നാടുകളിൽ പല പേരുകളിൽ വിളിക്കുന്ന ഈ ചെടിക്ക് നിങ്ങളുടെ നാട്ടിൽ ഏതു പേരാണെന്ന് പറയാൻ മറക്കല്ലേ..

കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉപകാരപ്രദമെന്ന് തോന്നിയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി PK MEDIA – LIFE ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.