ജൂലൈ 22ന് തിയേറ്ററിലെത്തുന്ന മലയൻ കുഞ്ഞിന്റെ വിശേഷങ്ങളുമായി പ്രേക്ഷകരുടെ പ്രിയ നടൻ ഫഹദ് ഫാസിൽ | Fahadh Fazil at Pearle Maaney Show

Fahadh Fazil at Pearle Maaney Show: ഇന്ത്യൻ ആക്ടർ, യൂട്യൂബർ, ടെലിവിഷൻ അവതാരിക എന്നിങ്ങനെ നിരവധി മേഖലകളിൽ തന്നെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് പേളി മാണിയുടേത്. പേളി അവതാരകയാവുന്ന ഇന്റർവ്യൂ പ്രോഗ്രാമാണ് പേളി മാണി ഷോ. പേളി മാണി ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ ഗസ്റ്റ് ആയി എത്തിയിരിക്കുന്നത് ജനങ്ങളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലാണ്. ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം മലയൻ കുഞ്ഞിന്റെ വിശേഷങ്ങളും ആയാണ് ഇരുവരും ജനങ്ങൾക്ക് മുൻപിൽ എത്തിയിരിക്കുന്നത്. മലയൻ കുഞ്ഞ് ഒരു

സർവൈവൽ മലയാള ചിത്രമാണ്. ജൂലൈ 22നാണ് മലയൻ കുഞ്ഞ് സിനിമാപ്രേമികളുടെ മുന്നിലേക്ക് എത്തുന്നത്. ഫഹദ് ഫാസിൽ നായകനായും രജിഷ വിജയൻ നായികയായും ഈ സിനിമയിൽ വേഷമിടുന്നു. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പരമ്ബോൽ, എന്നിവരാണ് സപ്പോർട്ടിംഗ് റോൽ ചെയ്യുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. 30 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ എ ആർ റഹ്മാൻ ഗാനം നിർവഹിക്കുന്ന ചിത്രം എന്ന പേരിന് അർഹൻ ആയിരിക്കുന്നതും

മലയൻ കുഞ്ഞ് എന്ന ഈ ചിത്രമാണ്. 20 വർഷത്തിനു ശേഷം ഫഹദിന്റെ അച്ഛൻ ഫാസിൽ ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. കേരളത്തിലെ മലയോരമേഖലകളിൽ സംഭവിക്കുന്ന മണ്ണി ടിച്ചിലും തുടർന്ന് ജീവനും ജീവിതവും നഷ്ടമാകുന്ന ജനങ്ങളെയും ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ നിർവ്വഹണം. പേളി മാണി ഷോയിലൂടെ തന്റെ പുതിയ ചിത്രത്തിലെ വിശേഷങ്ങളും തന്റെ ജീവിതത്തിലെയും സിനിമയിലെയും കാഴ്ചപ്പാടുകളും ഫഹദ് ഫാസിൽ ജനങ്ങളുമായി പങ്കുവെക്കുന്നു.

എനിക്ക് ഏറ്റവും ആഗ്രഹം കുഞ്ചാക്കോ ബോബൻ അഭിനയിച്ച അനിയത്തിപ്രാവ് പോലുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ ആണെന്നും ഫഹദ് പറഞ്ഞു. ഈ ചിത്രത്തിൽ നായകന്റെ പേര് അനി കുട്ടൻ എന്നാണ്. ഇലക്ട്രോണിക് മെക്കാനിക്കായ അനി കുട്ടനെ ആസ്പദമാക്കിയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. ചിത്രീകരണവേളയിൽ ഫഹദിന് കാര്യമായി ഒരു അപകടം സംഭവിക്കുകയും ആ മുറിവുണങ്ങാൻ ആറുമാസത്തോളം സമയം എടുത്തിരുന്നു എന്നും ഫഹദ് പ്രേക്ഷകരോട് പറയുന്നു.