
മീൻ ഫ്രിഡ്ജിൽ വെക്കുമ്പോൾ ഇതൊരു തുള്ളി ഒഴിച്ച് നോക്കൂ; വ്യത്യാസം നേരിൽ കണ്ടറിയാം..!! | Fish Storege Tips
Fish Storege Tips :വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരം ജോലികളിൽ തുടക്കക്കാരായവർക്ക് കൂടുതൽ സമയമെടുത്ത് മാത്രമായിരിക്കും ജോലികൾ തീർക്കാനായി സാധിക്കുക. അത്തരം സാഹചര്യങ്ങളിൽ എല്ലാം തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ ഉപയോഗിക്കുന്ന സിസറിന്റെ മൂർച്ച പെട്ടെന്ന് പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. എന്നാൽ എപ്പോഴും അത് മൂർച്ച കൂട്ടാനായി എന്ത് ചെയ്യണമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല.
അത്തരം സാഹചര്യങ്ങളിൽ ഒരു വലിയ പാത്രത്തിലേക്ക് കുറച്ച് കല്ലുപ്പ് നിറച്ച ശേഷം അതിലേക്ക് കത്രിക ഇറക്കിവെച്ച് രണ്ടുമൂന്നു തവണ കട്ട് ചെയ്യുന്ന രീതിയിൽ ചെയ്തതിനുശേഷം ഉപയോഗിക്കുകയാണെങ്കിൽ നല്ല രീതിയിൽ അതിന്റെ മൂർച്ച കൂടി കിട്ടുന്നതാണ്. അതുപോലെ കല്ലുപ്പ് ഇട്ടുവയ്ക്കുന്ന പാത്രത്തിൽ ഒരു ചെറിയ കഷണം ചിരട്ട കൂടി ഇട്ടു വയ്ക്കുകയാണെങ്കിൽ ഉപ്പ് കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാനായി സാധിക്കും. അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന മിക്സിയുടെ ജാർ പലപ്പോഴും ടൈറ്റായി ശരിയായ രീതിയിൽ അരഞ്ഞു കിട്ടാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി ജാറിന്റെ ഉൾവശത്ത് അല്പം വെളിച്ചെണ്ണയും അതിന്റെ അടിഭാഗത്ത് അല്പം വാസലിനും പുരട്ടി ഒന്ന് ചൂടാക്കിയ ശേഷം ഉപയോഗിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അരഞ്ഞു കിട്ടുന്നതാണ്.
നെയിൽ പോളിഷ് ഉപയോഗിച്ച് അടച്ചുവെച്ച് കഴിഞ്ഞാൽ തണുപ്പുകാലത്ത് അതിന്റെ അടപ്പ് വീണ്ടും തുറന്നെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി നെയിൽ പോലിഷിന്റെ അടപ്പിന് മുകളിലായി ഒന്നോ രണ്ടോ റബ്ബർ ബാന്റുകൾ ചുറ്റി കൊടുത്താൽ മതിയാകും. കട്ട് ചെയ്തതോ അല്ലാത്തതോ ആയ മീൻ ഫ്രീസറിൽ കൂടുതൽ നാൾ സൂക്ഷിച്ചു വെക്കേണ്ടിവരുമ്പോൾ അത് പിന്നീട് പെട്ടെന്നു ഐസായി മാറാറുണ്ട്. അത് ഒഴിവാക്കാനായി മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം അല്പം ആപ്പിൾ സിഡാർ വിനിഗർ അതിനോടൊപ്പം ചേർത്ത് ഒരു എയർ ടൈറ്റ് ആയ ബോക്സിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്.
ഇത്തരത്തിൽ സൂക്ഷിച്ചുവെച്ച മീൻ പിന്നീട് കഴുകി ഉപയോഗിക്കുമ്പോൾ നല്ല ഫ്രഷായി തന്നെ കിട്ടുന്നതാണ്. ഒരാഴ്ചത്തേക്കുള്ള ദോശമാവ് ഒരുമിച്ച് അരച്ചു വയ്ക്കുമ്പോൾ പലപ്പോഴും അതിന്റെ ഫ്രഷ്‌നസ് നഷ്ടപ്പെടുകയും, പുളി കൂടുതലാവുകയും ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി മാവ് അരച്ചു വയ്ക്കുമ്പോൾ അതിൽ രണ്ട് പച്ചമുളക് കൂടി ഇട്ടതിനുശേഷം അടച്ചു വയ്ക്കാവുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.Fish Storege Tips Credit: Resmees Curry World