എത്ര വളരാത്ത മുടിയും കാടുപോലെ വളർത്താം.!! ഇത് ഒറ്റ തവണ യൂസ് ചെയ്താൽ മതി മുടി കൊഴിച്ചിലും താരനും പമ്പ കടക്കും.!! | Flaxseed Gel For Fast Hair Growth

Flaxseed Gel For Fast Hair Growth : ആരോഗ്യമുള്ള കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇന്ന് സ്ത്രീകളും പുരുഷന്മാരും പ്രായഭേദമന്യേ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ, കഷണ്ടി പോലുള്ള പ്രശ്നങ്ങൾ. അതിനായി കടകളിൽ നിന്നും വാങ്ങുന്ന പലരീതിയിലുള്ള ഹെയർ പാക്കുകളും പരീക്ഷിച്ച് ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ഹെയർ പാക്കിന്റെ കൂട്ട് അറിഞ്ഞിരിക്കാം.

ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഫ്ലാക്സ് സീഡ് അഥവാ ചണ വിത്താണ്. ഇത് ഹെയർ പാക്ക് ആയി ഉപയോഗിക്കുന്നതിന് മുൻപ് അല്പം വിത്തെടുത്ത് വെള്ളത്തിൽ കുതിർത്താനായി വെക്കണം. ഇങ്ങിനെ വിത്ത് ഇട്ടു വച്ച വെള്ളം കുറച്ച് കഴിയുമ്പോൾ തന്നെ കട്ടിയുള്ള ഒരു ജെൽ രൂപത്തിൽ ആയി മാറിയിട്ടുണ്ടാകും. ഇത്തരത്തിലുള്ള ജെൽ നേരിട്ട് ഉപയോഗിച്ചാൽ തന്നെ ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്.

എന്നാൽ വിത്തിട്ട് വച്ച് വെള്ളത്തിന് തണുപ്പ് കൂടുതൽ ആയതിനാൽ തന്നെ നീരിറക്കം,തലവേദന പോലുള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അത് ഒഴിവാക്കാനായി വിത്ത് ഇട്ടുവച്ച വെള്ളം മറ്റൊരു പാത്രത്തിൽ അല്പം കൂടി വെള്ളമെടുത്ത് അതിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം സ്റ്റൗ ഓൺ ചെയ്ത് ഇത് നല്ലതുപോലെ തിളപ്പിച്ച് പകുതിയാക്കി എടുക്കുക. പിന്നീട് ഈ ഒരു വിത്ത് നല്ലതുപോലെ പിഴിഞ്ഞ് അതിന്റെ ജെൽ മുഴുവനായും എടുക്കേണ്ടതുണ്ട്.

ഇങ്ങനെ ലഭിക്കുന്ന ജെല്ല് മുടിയുടെ എല്ലാ ഭാഗത്തും കൈ ഉപയോഗിച്ച് നല്ലതുപോലെ അപ്ലൈ ചെയ്ത് നൽകണം. കുറഞ്ഞത് 20 മിനിറ്റ് എങ്കിലും ഈ ഒരു പാക്ക് ഇട്ട് സെറ്റായ ശേഷം നല്ലതുപോലെ വെള്ളമൊഴിച്ച് കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും തുടർച്ചയായി ഈയൊരു പാക്ക് ഉപയോഗിക്കുകയാണെങ്കിൽ ഉദ്ദേശിച്ച ഫലം ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല മുടി നല്ല സ്ട്രൈറ്റായി ഇരിക്കുകയും ചെയ്യും. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.Video Credit : LONG HAIR VIDEO & TIPS roopa Sarathbabu