ഈ ഇല ഉണ്ടങ്കിൽ ചെടികൾ പൂക്കൾ കൊണ്ട് കുലകുത്തി നിറയും.!! ചെടികൾ തഴച്ചു വളരുവാനും പൂക്കൾ തിങ്ങി നിറയാനും ഈ ഒരു ഇല മാത്രം മതി.!! | FLowering Tips Using Panikoorka Leaf
Flowering Tips Using Panikoorka Leaf : ജമന്തി റോസ് അതുപോലുള്ള പൂക്കൾ ഉണ്ടാവുന്ന ചെടികളും പുഷ്പങ്ങളും ഒക്കെ എല്ലാവർക്കും ഇഷ്ടമാണല്ലോ. ചില സമയങ്ങളിൽ നമ്മൾ നടുന്ന ചെടികളിൽ പൂക്കൾ ഉണ്ടാകാതെ വരുന്നു. അപ്പോൾ ആ സമയങ്ങളിൽ നമ്മളെ ഓർഗാനിക് ആയിട്ടുള്ള ഫെർട്ടിലൈസേഴ്സ് പ്രത്യേകിച്ച് വീട്ടിൽ മിച്ചം വരുന്ന ഉള്ളി തൊലികൾ ഒക്കെ വെച്ച് ചെയ്യാൻ പറ്റുന്ന അടിപൊളി ഒരു ഫെർട്ടിലൈസർ ഉം കൂടാതെ
അതിൽ പനിക്കൂർക്കയുടെ ഇലയും വെച്ച് ഉണ്ടാക്കി എടുക്കാവുന്ന ഒരു കീടനാശിനിയും ആണ് നമ്മൾ നോക്കുന്നത്. ഡിസംബർ മാസത്തിൽ ധാരാളം പൂക്കൾ ഉണ്ടാകുന്ന സമയമാണ് അപ്പോൾ നമ്മൾ കെമിക്കൽ ഉള്ള ഫെർട്ടിലൈസേഴ്സ് കൊടുക്കുന്നതിലും നല്ലത് ഓർഗാനിക് ആയിട്ടുള്ള വീടുകളിൽ തന്നെ നിർമ്മിക്കുന്ന ചെറിയ ഫെർട്ടിലൈസർ കൊടുക്കുന്നതാണ്. രാസവളങ്ങൾ
കൊടുക്കുകയാണെങ്കിൽ കറക്റ്റ് അളവിലല്ല കൊടുക്കുന്നതെങ്കിൽ നമ്മുടെ ചെടികളൊക്കെ നശിച്ച് പോകാൻ സാധ്യതയുണ്ട്. ജൈവവളം ഉണ്ടാക്കുവാനായി ഒരു ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ടേബിൾസ്പൂൺ തേയില ഇടുക. ഒരു പത്തുപതിനഞ്ചു മിനിറ്റ് നല്ലപോലെ വെട്ടി തിളപ്പിച്ചതിനു ശേഷം ഉള്ളിയുടെ തൊലി ഇട്ടു കൊടുക്കുക. ശേഷം അടുത്തതായി പനിക്കൂർക്കയുടെ
മൂന്ന് നാല് ഇല കൂടി ഇട്ടിട്ട് ഒന്നു നല്ലപോലെ തിളപ്പിക്കുക. എന്നിട്ട് കുറച്ച് സമയം തണുപ്പിക്കാനായി വെച്ച് അരിച്ചെടുത്ത് ചെടികളുടെ ചുവട്ടിലും ഇലകളിലും കേടായ സ്ഥലങ്ങളിലും ഉറുമ്പുകൾ വന്നിരിക്കുന്ന അവിടെയും ഒക്കെ സ്പ്രേ ചെയ്തുകൊടുക്കുക. എല്ലാ ചെടികളിലും നമുക്ക് ഈ ഒരു ലിക്വിഡ് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇന്ന് തന്നെ എല്ലാവരും വീടുകളിൽ ട്രൈ ചെയ്തു നോക്കുമല്ലോ. Akkus Tips & vlogs