ഫ്രിഡ്ജിന്റ ഡോർ സൈഡിലെ കരിമ്പനും കറുത്തപാടുകളും കളയാൻ ഇത്ര എളുപ്പമോ.!! വെറും ‘5’ മിനിറ്റിൽ നിസ്സാരമായി ക്ലീൻ ആക്കാം.. | Fridge Door Side Cleaning Easy Trick

Fridge Door Side Cleaning Easy Trick : നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു ഉപകരണം ആണല്ലോ ഫ്രിഡ്ജ്. എന്നാൽ മിക്കപ്പോഴും ഫ്രിഡ്ജിനകത്ത് സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള ശുഷ്കാന്തി അത് വൃത്തിയാക്കുന്ന കാര്യത്തിൽ ആരും കാണിക്കാറില്ല എന്നതാണ് സത്യം. പ്രത്യേകിച്ച് ഫ്രിഡ്ജിന്റെ ഡോറിന്റെ ഭാഗങ്ങളിൽ എല്ലാം ധാരാളം കരിമ്പനയും കറയും പിടിച്ച് വൃത്തികേടായി കിടക്കുന്നത് മിക്ക വീടുകളിലെയും

ഒരു പതിവ് കാഴ്ചയായിരിക്കും. അത് ഒഴിവാക്കാനായി ചെയ്യാവുന്ന ഒരു ടിപ്പ് വിശദമായി മനസ്സിലാക്കാം. പ്രധാനമായും ഫ്രിഡ്ജിന്റെ ഡോറിന്റെ ഭാഗത്തുള്ള വാഷറിലാണ് ഇത്തരത്തിൽ കറകളും കരിമ്പനയുമെല്ലാം കൂടുതലായി പറ്റിപ്പിടിച്ച് കാണുന്നത്. എന്നാൽ വെള്ളമോ, സോപ്പ് ലിക്വിഡോ ഉപയോഗിച്ച് തുടച്ചാലും ഇത്തരം ഭാഗങ്ങളിലുള്ള കറകൾ കളയുക എന്നത് എളുപ്പമല്ല. അത് ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ഒരു മിശ്രിതം തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.

അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. അതിലേക്ക് ഒരു ഷാമ്പുവിന്റെ സാഷേ പൊട്ടിച്ച് ഒഴിക്കുകയോ അല്ലെങ്കിൽ പാത്രം കഴുകുന്ന സോപ്പ് ലിക്വിഡോ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുകയോ വേണം. ശേഷം ഒരു നാരങ്ങ മുറിച്ച് അതിന്റെ നീര് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. അവസാനമായി കുറച്ച് വിനാഗിരി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഈയൊരു സമയത്ത് ലായനി നല്ലതുപോലെ പതഞ്ഞ് പൊന്തി വരുന്നതായി കാണാം. ശേഷം ഉപയോഗിക്കാത്ത ഒരു ബ്രഷ് ഉപയോഗിച്ച് ഈയൊരു മിശ്രിതം

വാഷറിന്റെ ഭാഗങ്ങളിൽ എല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഈയൊരു ലിക്വിഡ് ഉപയോഗിച്ച് തന്നെ ഫ്രിഡ്ജിനകത്ത് ഉള്ള ട്രേകളും സ്റ്റാൻഡുകളുമെല്ലാം എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനും സാധിക്കും. ഇത്തരത്തിൽ ബ്രഷ് ഉപയോഗിച്ച് വാഷറിന്റെ ഭാഗമെല്ലാം നല്ലതുപോലെ ഉരച്ച് കൊടുക്കുകയാണെങ്കിൽ കറകളെല്ലാം ഇളകി വരുന്നതായി കാണാം. ശേഷം ഒരു തുണി ഉപയോഗിച്ച് നല്ലതുപോലെ തുടച്ച് എടുക്കുകയാണെങ്കിൽ ഫ്രിഡ്ജിന്റെ ഡോറിന്റെ ഭാഗം വെട്ടി തിളങ്ങുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Fridge Door Side Cleaning Easy Trick Credit : maloos Kerala