ഗെയിം ഓഫ് ത്രോൺസ് സീരീസിലെ ചില അറിയാ കാര്യങ്ങൾ |GAME OF THRONES SEASON 8

GAME OF THRONES SEASON 8: ഇറങ്ങി ഒരുപാട് വർഷങ്ങൾ കഴിഞ്ഞെങ്കിലും, ഇന്നും ആരാധകരെ ഉണ്ടാക്കി എടുക്കുകയാണ് പ്രശസ്ത സീരീസ് GAME OF THRONES. എന്ത് കൊണ്ടാണ് ഈയൊരു സീരീസ് ഇത്രയും ജനപ്രീതി നേടിയത്, 8 സീസൺ കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത് എന്താണ്?അതിനു പിന്നിൽ ചില രഹസ്യങ്ങൾ ഉണ്ട്.GAME OF THRONES അത്യാവശ്യം വലിയ ഒരു സാഗ ആയി മാറുന്നുണ്ട് എങ്കിലും അതിലേക്ക് പ്രേക്ഷകരെ ആകർഷിച്ചതിൽ താഴെ പറഞ്ഞ കാരണങ്ങളാണ് കൂടുതൽ അനുയോജ്യം.

ഒന്നാമതായി സീരീസിലെ നറേട്ടീവ് തന്നെയാണ്. ഒരു വലിയ കഥയിലേക്ക് കടക്കുന്ന സീരീസ്, ആദ്യം ചെറിയ രണ്ട് കഥകൾ കൊണ്ടാണ് തുടങ്ങുന്നത്. ആദ്യത്തെ എപ്പിസോഡിൽ നമുക്ക് ആകെ രണ്ട് പാരലൽ പ്ലോട്ടുകൾ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. വിൻ്റർ ഫെല്ലിലെ സ്റ്റാർക്ക് – ലാനിസ്റ്റർ കുടുംബങ്ങളെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്നതാണ് ഒന്ന്. മറ്റൊന്ന് ഡനേറിയസ്, ഖാൽ ദ്രോഗോ എല്ലാം ഉൾപ്പെട്ട കഥയും. ഈ രണ്ട് കഥകൾക്കും അതിൻ്റേതായ പ്രാധാന്യവും ശക്തമായ കഥാപാത്ര വികാസവും നൽകിയാണ് ആദ്യ

സീസൺ മുന്നോട്ട് പോകുന്നത്. ഇത് കൊണ്ട് തന്നെ ശക്തമായ ഒരു അടിത്തറ അവിടെ നിന്നും ഉണ്ടാക്കി എടുക്കാൻ അണിയറ പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്.ഡനേറിയസിന്റെ കഥ ഒരു ഭാഗത്ത് കൂടി മുന്നോട്ട് പോകുമ്പോഴും, വിൻ്റർ ഫെല്ലിലേ കഥാപാത്രങ്ങളും മറ്റും പല രീതിയിലേക്ക് പോവുകയും പുതിയ കഥാപാത്രങ്ങൾ വരികയും ചെയ്യുന്നു. ഇത് കൊണ്ട് തന്നെ നമുക്ക് കഥാപാത്രങ്ങളുമായി ഒരു ഇമോഷണൽ

അറ്റാച്ച്മെന്റ് ഉണ്ടാകുന്നു. സീസൺ മാറി വരുമ്പോൾ ഒരുപാട് പ്ലൊട്ടുകൾ വരുകയും ഒരേ സമയം പ്ലോട്ട് ലൈനുകൾ മാറി മറിയകയും ചെയ്യുന്നു. ഈയൊരു കാരണം കൊണ്ട് തന്നെ പുതുതായി വരുന്ന കഥാപാത്രവുമായി നമുക്ക് പൊരുത്തപ്പെട്ടു പോവാൻ കുറഞ്ഞ സമയം കൊണ്ട് തന്നെ സാധിക്കുന്നു എന്നതാണ് ഈ സീരിസിൻ്റെ വിജയം.