റബർബാൻഡ്‌ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! വെളുത്തുള്ളി തൊലി കളയാൻ ഇനി ഇത് മാത്രം മതി.!! | Garlic Peeling Tip Using Rubber Band

Garlic Peeling Tip Using Rubber Band : ആഹാരം പാകം ചെയ്യുമ്പോൾ കൂടുതൽ സമയവും പാഴായി പോകുന്നത് പച്ചക്കറികൾ വൃത്തിയാക്കി എടുക്കുന്നതിനാണ്. പ്രത്യേകിച്ച് ഉള്ളി, വെളുത്തുള്ളി, ഇഞ്ചി പോലുള്ളവ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ മനസ്സിലാക്കാം. വലിയ ഉള്ളി പെട്ടെന്ന് തോല് കളഞ്ഞ് വൃത്തിയാക്കി എടുക്കാനായി ആദ്യം തന്നെ രണ്ടായി മുറിക്കുക. ശേഷം ഉള്ളിൽ കാണുന്ന തണ്ടിന്റെ ഭാഗം പൂർണമായും കട്ട് ചെയ്ത്

കളഞ്ഞതിനുശേഷം തോല് കളയുകയാണെങ്കിൽ വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കുന്നതാണ്. അതുപോലെ ഉള്ളി അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത് ഒഴിവാക്കാനായി അരിയുന്നതിന്റെ അടുത്തായി ഒരു തുണി അല്ലെങ്കിൽ ടിഷ്യു പേപ്പറിൽ അല്പം വെള്ളം മുക്കി വെച്ചാൽ മതി. ഉള്ളി നല്ലതുപോലെ പൊടിയായി അരിഞ്ഞു കിട്ടാൻ തൊലി കളഞ്ഞ് ഉള്ളിയുടെ നടുഭാഗം എടുത്തു കളയുക. ശേഷം ചുറ്റും കത്തി ഉപയോഗിച്ച് വരച്ച് കൊടുക്കുകയാണെങ്കിൽ വളരെ ചെറുതായി

അരിഞ്ഞെടുക്കാവുന്നതാണ്. വെളുത്തുള്ളിയുടെ തോൽ കളയുന്നത് എളുപ്പമാക്കാനായി അല്ലികൾ അടർത്തിയശേഷം ഒരു തുണിയിൽ കെട്ടി അരമണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കുക. ശേഷം പുറത്തെടുത്ത് തൊലി കളയുകയാണെങ്കിൽ എളുപ്പത്തിൽ അടർന്നു പോകുന്നതാണ്. അതല്ലെങ്കിൽ കത്തി ഉപയോഗിച്ച് വെളുത്തുള്ളിയുടെ മുകൾഭാഗത്ത് ഒരു വര ഇട്ടു കൊടുക്കുക. ശേഷം പെട്ടെന്ന് തോൽ എടുത്തു മാറ്റാനായി സാധിക്കുന്നതാണ്. ചെറിയ ഉള്ളി വൃത്തിയാക്കുന്നതിനു മുൻപായി കുറച്ചുനേരം വെള്ളത്തിൽ ഇട്ടുവയ്ക്കുക.

ശേഷം കൈ ഉപയോഗിച്ച് തിരുമ്മി കൊടുത്താൽ തൊലിയെല്ലാം പോയി കിട്ടുന്നതാണ്. ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാനായി രണ്ടും മിക്സിയുടെ ജാറിൽ ഇട്ട് രണ്ട് ടീസ്പൂൺ വിനാഗിരി കൂടി ചേർത്ത് അടിച്ചെടുത്ത് സൂക്ഷിച്ചാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ എത്രനാൾ വേണമെങ്കിലും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Ansi’s Vlog