വീട്ടിലെ എൽപിജി സിലിണ്ടറിൽ എത്രത്തോളം ഗ്യാസ് ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ.? ഇതാ ഒരു എളുപ്പ മാർഗം.!!

എൽപിജി ഗ്യാസ് ഉപയോഗിക്കാത്ത വീടുകൾ ഇന്ന് ചുരുക്കമായിരിക്കും. എന്നാൽ അടിക്കടി ഉയരുന്ന വിലവർദ്ധനവ് പലപ്പോഴും ഗ്യാസ് വീട്ടിൽ സ്റ്റോക്ക് ചെയ്തു വെക്കുന്നതിൽ നിന്ന് വീട്ടമ്മമാരെ പിന്തിരിപ്പിക്കാൻ സാധ്യതയുണ്ട്. സാമ്പത്തികം ഇല്ലാത്ത കുടുംബങ്ങളിൽ ഗ്യാസ് തീരുന്നതിനനുസരിച്ച് മാത്രമാണ് വീട്ടിൽ ഗ്യാസ് സ്റ്റോക്ക് ചെയ്ത് വെക്കുന്നത്.

എന്നാൽ പല സാഹചര്യത്തിലും കുറ്റിയിലെ ഗ്യാസ് എത്രത്തോളമുണ്ടെന്ന് നമുക്ക് അറിയാൻ യാതൊരു മാർഗവും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഗ്യാസ് തീർന്നു കഴിയുമ്പോൾ ആയിരിക്കും നമ്മൾ അതിനെ പറ്റി ചിന്തിക്കുന്നത്. ഇങ്ങനെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്യാസ് കുറ്റിയിലെ ഗ്യാസിന്റെ അളവ് എത്രത്തോളമുണ്ടെന്ന് അറിയാനുള്ള ഒരു എളുപ്പ മാർഗ്ഗത്തെ പറ്റിയും പിന്നെ എൽപിജി ഗ്യാസിനോട്

അനുബന്ധിച്ചുള്ള ചില വിവരങ്ങളും ആണ് ഇന്ന് പങ്കുവയ്ക്കുന്നത്. ആദ്യം തന്നെ ഗ്യാസ് കുറ്റിയിൽ എത്രത്തോളം ഉണ്ടെന്ന് അറിയാനുള്ള മാർഗ്ഗം നോക്കാം. അതിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്യാസ് കുറ്റിയും നിറ കുറ്റിയും നമുക്ക് ഇതിനായി എടുക്കാം. നിറ കുറ്റി ഇല്ലാത്തവർക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഗ്യാസ് കുറ്റി തന്നെ എടുക്കാം. ഒരു ഗ്ലാസ്സിലേക്ക് കുറച്ച് വെള്ളമെടുക്കുക.

ശേഷം എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കൂടാതെ റെഗുലേറ്റർ എങ്ങനെ ഫിറ്റ് ചെയ്യണമെന്നും, ഗ്യാസിന്റെ ഡ്യൂ ഡേറ്റ് എത്രയാണെന്നും മനസ്സിലാക്കാനുള്ള വഴി കളും വളരെ വ്യക്തമായി തന്നെ പറഞ്ഞു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ. തീർച്ചയായും ഉപകാരപ്പെടും.Ansi’s Vlog