കിടിലൻ സൂത്രം.!! തുടക്കുന്ന വെള്ളത്തിൽ ഇതൊരു സ്പൂൺ ചേർത്താൽ.. ഇനി പല്ലിയുടെയും പാറ്റയുടെയും ശല്യം ഉണ്ടാവില്ല.!! | Get Rid Of Lizard And Cockroach Using Kizhi

Get Rid Of Lizard And Cockroach Using Kizhi : വീട് വൃത്തിയാക്കുന്നതിനു വേണ്ടിയായിരിക്കും മിക്ക ആളുകൾക്കും കൂടുതൽ സമയം ആവശ്യമായി വരുന്നത്. പലപ്പോഴും ചെറിയ കാര്യങ്ങൾ ആണെങ്കിൽ പോലും അത് ചെയ്തെടുക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വീട്ടുജോലിയിലെ ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വീട്ടിൽ ഉണ്ടാകുന്ന പല്ലി, പാറ്റ എന്നിവയുടെ ശല്യം പാടെ ഇല്ലാതാക്കാനായി ഒരു

പ്രത്യേക മിശ്രിതം തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് കഷണം പട്ടയും, ഒരു പിടി അളവിൽ പനിക്കൂർക്കയും, കുറച്ച് സിന്തറ്റിക് വിനിഗറും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു പേസ്റ്റ് ഒരു തൂവാലയിൽ കെട്ടി പല്ലി, പാറ്റ എന്നിവ വരുന്ന ഭാഗങ്ങളിൽ തുടച്ചു കൊടുക്കുകയാണെങ്കിൽ ഇത്തരം ജീവികളുടെ ശല്യം പാടെ ഇല്ലാതാക്കാനായി സാധിക്കുന്നതാണ്.

കുട്ടികൾക്ക് സ്ഥിരമായി ചോറിനോടൊപ്പം പൊട്ടറ്റോ ഫ്രൈ പോലുള്ളവ മാത്രം കൊടുക്കുന്നവർക്ക് അതിൽ നിന്നും ഒന്ന് മാറ്റി ചിന്തിക്കാം. അതിനായി ആദ്യം തന്നെ വെണ്ടക്കയുടെ രണ്ട് അറ്റവും മുറിച്ചു കളഞ്ഞു കുറച്ചുനേരം വെള്ളത്തിൽ ഇട്ടുവയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വെണ്ടയ്ക്കയിലെ വഴുവഴുപ്പ് എല്ലാം മാറി എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. അതിനുശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് അല്പം കോൺഫ്ലോറും, ഉപ്പും മിക്സ് ചെയ്ത് എണ്ണയിലിട്ട് വറുത്ത് ഉപയോഗിക്കാവുന്നതാണ്. പൈനാപ്പിൾ വാങ്ങിക്കൊണ്ടു വന്നാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.

പ്രത്യേകിച്ച് നടുഭാഗത്തുള്ള മൂക്കിന്റെ ഭാഗം കളയാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് ഒഴിവാക്കാനായി ആദ്യം തന്നെ പൈനാപ്പിളിന്റെ പുറത്തെ തൊലിയെല്ലാം നല്ലതുപോലെ ചെത്തി കളയുക. ശേഷം മൂന്നോ നാലോ വലിയ സ്ലൈസുകളാക്കി പൈനാപ്പിൾ മുറിച്ചു വയ്ക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ നടുഭാഗം ചെത്തി കളയാവുന്നതാണ്. അടുക്കളയിൽ പുളി ഉപയോഗിക്കുമ്പോൾ അത് എപ്പോഴും ചില്ലു കുപ്പിയിലോ അല്ലെങ്കിൽ ഭരണി പാത്രങ്ങളിലോ വയ്ക്കാനായി ശ്രദ്ധിക്കണം. പുളി കേടു കൂടാതെ കൂടുതൽ ദിവസം ഇരിക്കാനായി അല്പം ഉപ്പു കൂടി വിതറിയശേഷം അടച്ച് സൂക്ഷിക്കാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Get Rid Of Lizard And Cockroach Using Kizhi credit : NNR Kitchen