പല്ലിയെ ഓടിക്കാൻ ഒരു അത്‌ഭുത മരുന്ന്.!! ഈ ഒരു സാധനം മതി.. ഒറ്റ സെക്കന്റിൽ പല്ലികൾ കൂട്ടത്തോടെ തലച്ചുറ്റി വീഴും.!! | Get Rid of Lizards

Get Rid of Lizards : മിക്ക വീടുകളിലെയും അടുക്കളയിൽ സ്ഥിരമായി കണ്ടു വരാറുള്ള ഒരു പ്രശ്നമാണ് പല്ലി ശല്യം. ഇത്തരത്തിൽ പല്ലി ശല്യം കൂടുതൽ ആകുമ്പോൾ ഭക്ഷണസാധനങ്ങളിലും മറ്റും അതിന്റെ പല അംശങ്ങളും വീണ് കഴിക്കാൻ പറ്റാത്ത അവസ്ഥ വരാറുണ്ട്. പല്ലിയെ തുരത്താനായി മുട്ടത്തോട് പോലുള്ള സാധനങ്ങൾ വെച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ

വിശദമാക്കുന്നത്. പല്ലി ശല്യം പൂർണ്ണമായും ഒഴിവാക്കി എടുക്കാനായി അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഗ്രാമ്പു ഉപയോഗപ്പെടുത്താവുന്നതാണ്. ഗ്രാമ്പുവിൽ നിന്നും ഉണ്ടാകുന്ന പ്രത്യേക സ്മെൽ പല്ലികളെ പെട്ടെന്ന് തുരത്താനായി സഹായിക്കുന്നതാണ്. അതിനായി ആദ്യം തന്നെ പല്ലി വരുന്ന ഭാഗങ്ങളിൽ എല്ലാം രണ്ടോ മൂന്നോ ഗ്രാമ്പൂ കൂട്ടമായി വച്ചു കൊടുക്കുക. അടുക്കളയിലെ ജനാലകൾ, ചുമരിനോട് ചേർന്ന്

വരുന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ എല്ലാം ഇത്തരത്തിൽ ഗ്രാമ്പൂ വെച്ചു കൊടുക്കാവുന്നതാണ്. മാത്രമല്ല ഹാളിനോട് ചേർന്നുള്ള ഭാഗങ്ങളിലും, ബെഡ്റൂമുകളിലെ ജനലുകളിലും മറ്റും ഈ ഒരു രീതിയിൽ തന്നെ ഗ്രാമ്പൂ വച്ചു കൊടുക്കാം. രണ്ടോ മൂന്നോ ദിവസങ്ങൾ കഴിയുമ്പോൾ ഇവയുടെ ഗന്ധം കുറഞ്ഞു തുടങ്ങും അപ്പോൾ അത് മാറ്റി പുതിയ ഗ്രാമ്പു വെച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ കർട്ടൻ പോലുള്ള

ഭാഗങ്ങളിൽ ഉള്ള പല്ലി ശല്യം ഒഴിവാക്കാനായി ഗ്രാമ്പു ലിക്വിഡിന്റെ രൂപത്തിലും ഉപയോഗപ്പെടുത്താം. അതിനായി കുറച്ച് ഗ്രാമ്പു വെള്ളത്തിൽ ഇട്ടു വച്ച ശേഷം അത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി തളിച്ചു കൊടുത്താൽ മതിയാകും. ഈ രീതികൾ പരീക്ഷിച്ചു നോക്കുകയാണെങ്കിൽ തീർച്ചയായും പല്ലി ശല്യം പാടെ ഇല്ലാതാക്കി അവയെ പൂർണ്ണമായും വീട്ടിൽ നിന്നും തുരത്താൻ സാധിക്കുന്നതാണ്. ഇത് വളരെ കുറഞ്ഞ ചിലവിൽ ചെയ്തെടുക്കുകയും ആവാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Get Rid of Lizards : credit : Shilgi blogs