പൊന്നിന് വില മങ്ങി; അക്ഷയതൃതീയ പൊടിപൊടിക്കാം |Gold rate today
മെയ് 3-ന് ഈ വർഷത്തെ അക്ഷയതൃതീയ ആഘോഷമാക്കാൻ മലയാളികൾ ഒരുങ്ങുമ്പോൾ, സ്വർണ്ണ വിപണിയിൽ നിന്ന് സന്തോഷം പകരുന്ന വാർത്തയാണ് എത്തുന്നത്. ആഭരണം വാങ്ങുന്നതിനായി നല്ല ദിനമായി കണക്കാക്കുന്ന അക്ഷയതൃതീയ ആഗമമാകുമ്പോൾ, സ്വർണ്ണ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും
പൊന്നിന് വില ഇടിഞ്ഞതോടെ, കാര്യമായ മാറ്റമാണ് സ്വർണ്ണ വിലയിൽ സംഭവിച്ചിരിക്കുന്നത്. ഇന്നലത്തെ (മെയ് 1) 22 കാരറ്റ് സ്വർണ്ണ വിലയിൽ നിന്ന് ഗ്രാമിന് 99 രൂപ കുറഞ്ഞ്, ഇന്ന് (മെയ് 2) സ്വർണ്ണം (1 ഗ്രാം) 4,740 രൂപയായി. ഇതോടെ സ്വർണ്ണം (1 പവൻ) ഇന്നലത്തെ വിലയിൽ നിന്ന് 792 രൂപ കുറഞ്ഞ്, 37,920 രൂപയിൽ ഇടിച്ചു നിന്നു. 10 ഗ്രാം സ്വർണ്ണത്തിന്റെ കണക്കെടുത്താൽ

ഇന്നലത്തെ വിലയിൽ നിന്ന് 990 രൂപ കുറഞ്ഞ്, ഇന്ന് സ്വർണ്ണം (10 ഗ്രാം) 47,400 രൂപയായി. 24 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും വലിയ ഇടിവാണ് തുടർച്ചയായ മൂന്നാം ദിവസവും സംഭവിച്ചിരിക്കുന്നത്. 24 കാരറ്റ് സ്വർണ്ണത്തിന് ഇന്നലത്തെ (മെയ് 1) വിലയിൽ നിന്ന് ഗ്രാമിന് 108 രൂപ കുറഞ്ഞ്, ഇന്ന് (മെയ് 2) 5,171 രൂപയായി. ഇതിന്റെ പ്രതിഫലനമായി സ്വർണ്ണം (1 പവൻ)
ഇന്നലത്തെ വിലയിൽ നിന്ന് 864 രൂപ കുറഞ്ഞ് 41,368 രൂപയിൽ എത്തി. ഇതോടെ സ്വർണ്ണം (10 ഗ്രാം) ഇന്നലത്തെ വിലയെ അപേക്ഷിച്ച് 1,080 രൂപയുടെ ഇടിവ് സംഭവിച്ച് ഇന്ന് 51,710 രൂപയായി. ഏപ്രിൽ 29-നാണ് അവസാനമായി സ്വർണ്ണ വിലയിൽ വർധനവ് ഉണ്ടായത്. ശേഷം, മൂന്ന് ദിവസം കൊണ്ട്, 22 കാരറ്റ് സ്വർണ്ണ വിലയിൽ (10 ഗ്രാം) 1,150 രൂപയുടെ ഇടിവ് സംഭവിച്ചു. സമാന ദിവസങ്ങളിലായി 24 കാരറ്റ് സ്വർണ്ണ വില (10 ഗ്രാം) 1,250 രൂപ കുറഞ്ഞു. Gold rate today
