ഒരു ചെറിയ തടി കഷണം മാത്രം മതി.!! എത്ര കാട് പിടിച്ച മുറ്റവും മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ആക്കാം.. കണ്ടു നോക്കൂ നിങ്ങൾ ശെരിക്കും ഞെട്ടും.. | Grass Removing Easy Tips
Grass Removing Easy Tips : മഴക്കാലമായാൽ മിക്ക വീടുകളിലെയും മുറ്റത്ത് ധാരാളം പുല്ലും ഇലകളും വീണ് പെട്ടെന്ന് വൃത്തികേടായി കിടക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. പലപ്പോഴും മഴപെയ്യുന്ന ദിവസങ്ങളിൽ മുറ്റം കൃത്യമായി വൃത്തിയാക്കാനും സാധിക്കുകയില്ല. പിന്നീട് ചൂല് ഉപയോഗിച്ച് വൃത്തിയാക്കിയാലും ഉദ്ദേശിച്ച രീതിയിൽ പുല്ലും ഇലകളും മണ്ണിൽ നിന്നും അടർന്നു വരികയും ഇല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി
കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഉപകരണത്തെ പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു ഉപകരണം തയ്യാറാക്കാനായി ആദ്യം തന്നെ അത്യാവശ്യം നീളത്തിലുള്ള ഒരു പലകയുടെ കഷണം എടുക്കുക. അതിൽ നിന്നും ഒരു മീഡിയം സൈസിലുള്ള തടിക്കഷണം ഒരു പെൻസിൽ ഉപയോഗിച്ച് മാർക്ക് ചെയ്ത ശേഷം കൃത്യമായ അളവിൽ കട്ട് ചെയ്ത് എടുക്കുക. ഈയൊരു തടിക്കഷണത്തിലാണ് മറ്റു കാര്യങ്ങളെല്ലാം ചെയ്തെടുക്കേണ്ടത്.
അതുകൊണ്ടു തന്നെ കൃത്യമായ അളവിൽ ഈ ഒരു തടിക്കഷണം മുറിച്ചെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അടുത്തതായി മുറിച്ചെടുത്ത തടിക്കഷണത്തിന്റെ ഇരുവശങ്ങളിലും കൃത്യമായ അളവിൽ ചരിച്ച് ഓരോ വരകൾ വരച്ചു കൊടുക്കുക. വരച്ച ഭാഗങ്ങളിലൂടെ ഒരു എക്സോ ബ്ലേഡ് ഉപയോഗിച്ച് കട്ട് ചെയ്തു നൽകുക. ശേഷം വീട്ടിൽ പൊട്ടി കിടക്കുന്ന തുടക്കുന്ന സാധനത്തിന്റെ കോൽ ഉണ്ടെങ്കിൽ അത് എടുത്ത് തയ്യാറാക്കി വെച്ച മരക്കഷണത്തിന്റെ
നടു ഭാഗത്തായി സ്‌ക്രൂ ഉപയോഗിച്ച് ഫിറ്റ് ചെയ്ത് നൽകുക. തടി കഷണത്തിന്റെ ഇരുവശങ്ങളിലേക്കും വളഞ്ഞ് നിൽക്കുന്ന രീതിയിൽ ഒരു എക്സോ ബ്ലേഡ് കൂടി ഫിറ്റ് ചെയ്ത് നൽകുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ ക്ലീനിംഗിനുള്ള ഉപകരണം റെഡിയായി കഴിഞ്ഞു. ഇത് ഉപയോഗിച്ച് മുറ്റത്തുള്ള ചെറിയ പുല്ലുകളും, ഇലകളുമെല്ലാം എളുപ്പത്തിൽ ക്ളീൻ ചെയ്ത് ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Grass Removing Easy Tips Credit : Simple tips easy life