
തെങ്ങിന്റെ ഓല നിസാരക്കാരനല്ല; പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ ഓല ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; ചട്ടിമുഴുവൻ പച്ചക്കറി കൊണ്ട് നിറയും..!! | Growbag Filling With Coconut Leaf
Growbag Filling With Coconut Leaf : അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് കൂടുതൽ പേരും. അതുകൊണ്ടുതന്നെ ഉള്ള സ്ഥലത്ത് ഗ്രോബാഗ് ഉപയോഗിച്ചോ ചെറിയ പോട്ടുകൾ ഉപയോഗിച്ചോ കൃഷി ചെയ്യുന്ന രീതിയാണ് കണ്ടു വരുന്നത്. അത്തരം രീതികളിൽ പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ അവയിൽ ഓല കൂടി ഉപയോഗിക്കുന്നത് കൊണ്ടുള്ള കൂടുതൽ ഗുണങ്ങൾ വിശദമായി മനസ്സിലാക്കാം.
പൂർണ്ണമായും മണ്ണ് മാത്രം ഉപയോഗിക്കാതെ ഓല കൂടി ഉപയോഗിക്കുന്നത് വഴി ചട്ടിയുടെ കനം കുറയ്ക്കാനായി സാധിക്കും. മാത്രമല്ല ഇത് ചെടികളുടെ വളർച്ചയ്ക്കും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ഈയൊരു രീതിയിൽ പോട്ടിംഗ് മിക്സ് തയ്യാറാക്കാനായി ആദ്യം തന്നെ വട്ടമുള്ള ഒരു പാത്രം എടുക്കുക. അതിന്റെ കാൽഭാഗത്തോളം മണ്ണ് ഇട്ടു കൊടുക്കണം. സാധാരണ മണ്ണ് നേരിട്ട് ഉപയോഗിക്കുന്നതിനു പകരമായി തുരിശ് ഇട്ട് 15 ദിവസം വെച്ച ശേഷം ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ നല്ലതാണ്.
അതുപോലെ മണ്ണിനോടൊപ്പം വളപ്പൊടി, എല്ലുപൊടി ചേർത്ത ജൈവവള കൂട്ട് എന്നിവ ചേർത്തു കൊടുക്കാം. ഇത്തരം വളങ്ങൾ ഉപയോഗിക്കുമ്പോൾ ചിതൽ ശല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് ഒഴിവാക്കാനായി ഒരുപിടി വേപ്പില പിണ്ണാക്ക് കൂടി പോട്ടിങ്ങ് മിക്സിൽ ചേർക്കാവുന്നതാണ്. അതിനുശേഷം ചെടി നടേണ്ട പോട്ട് എടുത്ത് അതിന്റെ ഏറ്റവും താഴെ ലയറിൽ മണ്ണിന്റെ കൂട്ട് ഇട്ടു കൊടുക്കുക. തൊട്ടു മുകളിൽ എടുത്തുവച്ച ഓല മടക്കി ഇട്ടു കൊടുക്കാവുന്നതാണ്.
വീണ്ടും ഒരു ലയർ മണ്ണിന്റെ കൂട്ട്, ഓലയുടെ കൂട്ട് എന്നിങ്ങനെ ഏറ്റവും മുകളിൽ മണ്ണ് വരുന്ന രീതിയിൽ ചട്ടി ക്രമീകരിച്ചെടുക്കാം. അതിനുശേഷം നടേണ്ട ചെടി സൂക്ഷ്മതയോടെ പറിച്ചെടുത്ത് പോട്ടിനകത്ത് നട്ടു പിടിപ്പിക്കുക. ചെടി നട്ട ഉടനെ തന്നെ വെള്ളം കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ഈയൊരു രീതിയിൽ പോട്ടിങ് മിക്സ് തയ്യാറാക്കുമ്പോൾ അത് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്താനും, ചട്ടിയുടെ കനം കുറയ്ക്കാനും വളരെയധികം സഹായിക്കുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Growbag Filling With Coconut Leaf Credit : ponnappan-in