ഏകാദശി ദിവസം ഭഗവാന് ഈ ഒരു വഴിപാട് ചെയ്യൂ.!! ആയിരം പൂജകൾക്ക് തുല്യം; 100% ഫലം ഉറപ്പ്.. ഒറ്റ വഴിപാട് ഗുരുവായുരപ്പൻ ജീവിതം മാറ്റി മറിക്കും.!! | Guruvayur Ekadashi vazhipadu 2023

Guruvayur Ekadashi vazhipadu 2023 : ഗുരുവായൂർ ഏകാദശി ദിവസമായ നാളെ ശ്രീകൃഷ്ണ ഭഗവാന്റെ സന്നിധിയിൽ നേരിട്ട് ചെന്ന് പ്രാർത്ഥിക്കുകയാണെങ്കിൽ അത് ജീവിതത്തിൽ വലിയ സന്തോഷങ്ങൾ കൊണ്ടു വരുന്നതിന് കാരണമായിരിക്കും. എന്നാൽ എല്ലാവർക്കും നാളത്തെ ദിവസം ഗുരുവായൂർ അമ്പലത്തിൽ നേരിട്ട് ചെന്ന് വഴിപാടുകൾ നടത്തി ഭഗവാനെ കാണാൻ സാധിക്കണമെന്നില്ല. ഭഗവാനെ ദർശിക്കാനായി അമ്പലത്തിൽ

പോകുമ്പോൾ ചെയ്യേണ്ട വഴിപാടുകളെ പറ്റിയും അറിഞ്ഞിരിക്കേണ്ട മറ്റു കാര്യങ്ങളെ പറ്റിയും കൂടുതൽ വിശദമായി മനസ്സിലാക്കാം. നാളത്തെ ദിവസം ഭഗവാനെ കാണാനായി അമ്പല ദർശനം നടത്തുമ്പോൾ മഞ്ഞനിറത്തിലുള്ള വസ്ത്രം ധരിച്ചു പോകുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. അതുപോലെ സ്ത്രീകൾ തലയിൽ മുല്ലപ്പൂ ചൂടി പോകുന്നതും ഐശ്വര്യപൂർണ്ണമായ കാര്യമാണ്. അതോടൊപ്പം തന്നെ ക്ഷേത്ര ദർശനം നടത്തുമ്പോൾ അഞ്ചു തവണ ആൽമരത്തിന് ചുറ്റും വട്ടമിട്ട് പ്രാർത്ഥിക്കാൻ പ്രത്യേകം ഓർത്തിരിക്കുക.

വീട്ടിൽ നിന്നുമുള്ള എല്ലാവർക്കും നാളെ ഒരുമിച്ച് അമ്പലത്തിൽ എത്താൻ സാധിക്കുന്നില്ല എങ്കിൽ വിഷമിക്കേണ്ടതില്ല. ആരാണോ അമ്പലത്തിൽ പോകുന്നത് അവർ എല്ലാ കുടുംബാംഗങ്ങളിൽ നിന്നും ഒരു രൂപ തലയ്ക്കുഴിഞ്ഞ് വാങ്ങിച്ച് അമ്പലത്തിൽ കൊണ്ടു ചെന്ന് ഭണ്ഡാരത്തിൽ ഇട്ടാൽ മതിയാകും. വൈകുന്നേരമാണ് ക്ഷേത്രദർശനം നടത്താൻ ഉദ്ദേശിക്കുന്നത് എങ്കിൽ ക്ഷേത്രത്തിലെ ദീപാരാധന കഴിഞ്ഞതിന് ശേഷം മാത്രമേ മടക്കം പാടുകയുള്ളൂ. ഭഗവാനെ ദർശനം നടത്താനായി ക്ഷേത്രത്തിൽ പോകുമ്പോൾ വീട്ടിലെ എല്ലാ കുടുംബാംഗങ്ങളുടെയും പേരും നാളും പറഞ്ഞു അർച്ചന നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

അതുപോലെ ഗുരുവായൂർ ഏകാദശി ദിവസം ഭഗവാന് ത്രിമധുരം നേരുന്നതും വളരെയധികം ഐശ്വര്യപൂർണ്ണമായി കണക്കാക്കപ്പെടുന്നു. ത്രിമധുരം വഴിപാട് നടത്താൻ സാധിക്കുന്നില്ല എങ്കിൽ കുടുംബാംഗങ്ങളുടെ പേരിൽ ഒരു ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്താവുന്നതാണ്. അതല്ലെങ്കിൽ രണ്ട് വഴിപാടുകളും ഒരുമിച്ച് ചെയ്യുന്നതും വിശിഷ്ടമായി തന്നെ കണക്കാക്കപ്പെടുന്നു. ഗുരുവായൂർ ഏകാദശി ദിവസമായ നാളെ അമ്പലത്തിൽ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.