ഒറ്റ യൂസിൽ കട്ടകറുപ്പിൽ നീളമുള്ള മുടി വളരാൻ ഈ 3 ചേരുവകൾ മതി.!! അകാല നര വരില്ല.. ഭ്രാന്തുപിടിച്ച പോലെ മുടി വളരും.!! | Hair Growth In First Use Natural Hair Oil

Hair Growth In First Use Natural Hair Oil : കറുത്ത ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ മുടി കഴുകാനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാഠിന്യം മൂലവും, മാനസിക സമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ കാരണവും മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതൽ ആളുകളിലും കണ്ടുവരുന്നു. അത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി മുടി തഴച്ചു വളരാനായി ചെയ്തെടുക്കാവുന്ന ഒരു എണ്ണയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു എണ്ണ തയ്യാറാക്കാനായി

ആവശ്യമായിട്ടുള്ള സാധനങ്ങൾ 100 ഗ്രാം അളവിൽ കറിവേപ്പില, 100 ഗ്രാം അളവിൽ കറ്റാർവാഴ, കാൽ കപ്പ് അളവിൽ ഉലുവ, ഒരു കപ്പ് വെളിച്ചെണ്ണ ഇത്രയുമാണ്. എണ്ണ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന കറിവേപ്പില,കറ്റാർവാഴ, വെളിച്ചെണ്ണ എന്നിവയെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കുന്നതാണെങ്കിൽ കൂടുതൽ നല്ലത്. ആദ്യം തന്നെ കറിവേപ്പില തണ്ടോടുകൂടി പറിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി
എടുക്കുക. അതുപോലെ കറ്റാർവാഴ നല്ല മൂത്ത തണ്ടു നോക്കി മുറിച്ചെടുത്ത് കഴുകി വൃത്തിയാക്കി വയ്ക്കണം.

ശേഷം കറിവേപ്പിലയുടെ തണ്ടിൽ നിന്നും ഇല അടർത്തി വയ്ക്കുക. കറ്റാർവാഴയും മുള്ളുള്ള ഭാഗമെല്ലാം കളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. എടുത്തുവെച്ച എല്ലാ ചേരുവകളും ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം അരച്ചെടുത്ത പേസ്റ്റ് ഒരു ചീനച്ചട്ടിയിലേക്ക് ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് എടുക്കണം. ഏകദേശം 20 മിനിറ്റ് സമയം എണ്ണ ചൂടാക്കി കഴിഞ്ഞാൽ കൂട്ടിന്റ സത്തെല്ലാം ഇറങ്ങി എണ്ണ നന്നായി കുറുകിക്കിട്ടും.

ശേഷം ഇത് ഒരു തുണിയിലേക്ക് ഒഴിച്ച് നല്ലതുപോലെ പിഴിഞ്ഞ് എണ്ണ ഊറ്റി എടുക്കാവുന്നതാണ്. എണ്ണയുടെ ചൂട് പോയി കഴിഞ്ഞാൽ അത് എയർ ടൈറ്റ് ആയ കുപ്പിയിൽ സൂക്ഷിച്ചുവച്ച് ആവശ്യാനുസരണം ഉപയോഗപ്പെടുത്താം. ഇതിൽ നിന്നും ലഭിക്കുന്ന ചണ്ടിയും കളയേണ്ടതില്ല. പകരം അതിലേക്ക് കുറച്ച് തൈര് കൂടി ചേർത്ത് ഒരു ഹെയർ മാസ്ക് എന്ന രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തരം രീതികൾ പരീക്ഷിക്കുന്നത് വഴി മുടിയുടെ വളർച്ച വളരെയധികം ത്വരിതപ്പെടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit :