കൊഴിഞ്ഞ മുടി വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ഐറ്റം.!! ഇത്രനാളും ഇത് അറിഞ്ഞില്ലല്ലോ.!! | Hair Growth Water for Double Hair growth Tips

Hair Growth Water for Double Hair growth Tips : ഇന്ന് മിക്ക ആളുകളും സ്ത്രീപുരുഷഭേദമന്യേ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. താരൻ, മാനസിക സമ്മർദ്ദം, ഭക്ഷണരീതികളിലെ വ്യത്യാസം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മുടികൊഴിച്ചിൽ പാടെ മാറി മുടി തഴച്ചു വളരാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഔഷധക്കൂട്ട് മനസ്സിലാക്കാം.

ഈയൊരു ഔഷധക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ഉലുവ, അത്യാവശ്യം വലിപ്പമുള്ള ഒരു സവാള എന്നിവയാണ്. ആദ്യം ഉലുവ അല്പം വെള്ളം ഒഴിച്ച് 5 മിനിറ്റ് മാറ്റി വയ്ക്കുക. ഇതിനായി ഉലുവ പൊടിച്ചു ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. അതിനുശേഷം മാറ്റിവെച്ച ഉലുവ വെള്ളം സ്റ്റൗവിൽ വച്ച് സത്ത് ഇറങ്ങുന്നത് വരെ ഒന്ന് തിളപ്പിച്ച് എടുക്കുക. ഈയൊരു സമയം കൊണ്ട് സവാളയുടെ തൊലി മുഴുവനായും കളഞ്ഞ് അത് ചെറിയ കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കാവുന്നതാണ്.

ശേഷം അരച്ചെടുത്ത ഉള്ളിയുടെ പേസ്റ്റ് ഒരു ചെറിയ തുണി കഷണത്തിൽ ചുറ്റി അത് പിഴിഞ്ഞ് സത്തു മുഴുവൻ ഒരു പാത്രത്തിലേക്ക് ഊറ്റിയെടുക്കുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ച ഉലുവ വെള്ളം കൂടി അരിച്ച് ഈ ഒരു പേസ്റ്റിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഓരോരുത്തർക്കും അവരുടെ മുടിയുടെ അളവ് അനുസരിച്ച് എടുക്കുന്ന സാധനങ്ങളുടെ ക്വാണ്ടിറ്റിയിൽ വ്യത്യാസങ്ങൾ വരുത്താം. അരിച്ചെടുത്ത ഈയൊരു മിശ്രിതം തലയുടെ സ്കാൽപ്പിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക.

കുറഞ്ഞത് 10 മുതൽ 15 മിനിറ്റ് സമയം വരെ ഇത് വെച്ച ശേഷം വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി കളയാവുന്നതാണ്. മുടിയിൽ ഉണ്ടാകുന്ന കേടുപാടുകൾ പാടെ അകറ്റാനും, മുടി തഴച്ചു വളരാനും എല്ലാദിവസവും ഈയൊരു പേസ്റ്റ് തലയിൽ അപ്ലൈ ചെയ്യുന്നത് വഴി സാധിക്കുന്നതാണ്. ഇത്തരത്തിൽ മുടിയുടെ വളർച്ച ത്വരിതപ്പെടുത്താനായി സാധിക്കും. കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : LONG HAIR VIDEO & TIPS roopa Sarathbabu