ചക്കക്കുരു മിക്സിയിൽ കറക്കൂ.. എത്ര തിന്നാലും മതിയാവില്ല, ചോദിച്ച് വാങ്ങി കഴിക്കും.!! ഇനി എത്ര ചക്കകുരു കിട്ടിയാലും വെറുതെ വിടില്ല.!! | Healthy Chakkakuru Snack Recipe

Healthy Chakkakuru Snack Recipe : ചക്ക ഏറെ പോഷകസമൃദ്ധമാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ കുറെ ഉപയുകതമാണ്. കേരളീയ ഭക്ഷണങ്ങളിൽ ചക്ക പഴത്തിന് പ്രത്യേക സ്‌ഥാനമുണ്ട്. ചക്കക്കുരു കൊണ്ട് ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കി നോക്കിയാലോ? ചക്കക്കുരു മിക്സിയിൽ കറക്കൂ. എത്ര തിന്നാലും മതിവരാത്ത വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു രുചികരമായ പലഹാരം തയ്യാറാക്കാം.

  • ചക്കക്കുരു – 50 എണ്ണം
  • ശർക്കര – 500 ഗ്രാം
  • പാൽ – 1 1/2 കപ്പ്‌
  • പാൽ പൊടി – 4 ടേബിൾ സ്പൂൺ
  • കോൺഫ്ലവർ – 3 ടേബിൾ സ്പൂൺ
  • അണ്ടിപ്പരിപ്പ് – 20എണ്ണം
  • ഏലക്ക പൊടി – 1/4 ടീസ്പൂൺ
  • നെയ്യ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

ആദ്യം നമുക്ക് ചക്കക്കുരു വേവിച്ചെടുക്കണം. അതിനായി ഒരു കുക്കർ എടുത്ത് അതിലേക്ക് ചക്കക്കുരു വേവാൻ ആവശ്യമായ വെള്ളം കൂടി ചേർത്ത് കൊടുത്ത് വേവിക്കണം. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് ശർക്കര പൊടിച്ചത് ചേർത്ത് കൊടുത്ത് അതിലേക്ക് ശർക്കര ഉരുക്കാൻ ആവശ്യമായ വെള്ളം കൂടി ചേർത്ത ശേഷം ശർക്കര നന്നായി ഉരുക്കിയെടുക്കാം. ഒരു പാൻ എടുത്ത് അതിലേക്ക് പാൽ ഒഴിച്ച്‌ ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ കപ്പ്‌ പാൽ പൊടി ചേർത്ത് കൊടുക്കാം. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് പാൽ നന്നായി വറ്റിച്ചെടുക്കാം. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് വേവിച്ച് വെച്ച ശർക്കര വെള്ളത്തോടെ ചേർത്ത് കൊടുത്ത ശേഷം ഏലക്ക കൂടി ചേർത്ത് കൊടുത്ത് ഒട്ടും കട്ടകൾ ഇല്ലാതെ നന്നായി

അരച്ചെടുക്കാം. അടുത്തതായി ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലവർ പൊടി ചേർത്ത് നേരത്തെ തയ്യാറാക്കി വെച്ച പാലിൽ നിന്ന് കാൽ കപ്പ്‌ പാൽ കൂടി ചേർത്ത് കൊടുക്കാം. ഇനിയെല്ലാം കൂടെ നന്നായി അരച്ചെടുക്കാം. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടായി വരുമ്പോൾ അതിലേക്ക് അണ്ടിപ്പരിപ്പ് ചേർത്ത് വറുത്ത് കോരി വെക്കാം. ശേഷം അതിലേക്ക് നേരെത്തെ തയ്യാറാക്കിയ ശർക്കര പാനിയും ചക്കക്കുരു മിക്സും കൂടി ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇത് കൈ വിടാതെ ഇളക്കി കൊണ്ടിരിക്കണം. ഇത് ചെറുതായി കുറുകി വരുമ്പോൾ ഇതിലേക്ക് പാൽ ചേർത്ത് കൊടുത്ത് എല്ലാം കൂടെ നന്നായി ഇളക്കി യോജിപ്പിക്കാം. ഇത് കുറുകി വരുമ്പോൾ റോസ്റ്റ് ചെയ്ത ഇരുപത് അണ്ടിപ്പരിപ്പ് ഇട്ട് കൊടുത്ത് നന്നായി ഇളക്കി നല്ലത് പോലെ പാനിൽ നിന്ന് വിട്ട് വരുന്നത് വരെ ഇളക്കിയെടുക്കാം. ശേഷം കാൽ ടീസ്പൂൺ ഏലക്ക പൊടിയും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും കൂടെ ചേർത്ത് നന്നായി ഇളക്കി കൊടുത്ത് പൂർണമായും പാനിൽ നിന്ന് വിട്ട് കിട്ടുന്നത് വരെ കാത്തിരിക്കാം. ശേഷം ഒരു ട്രേയിലേക്ക് ചൂടോടെ തന്നെ മാറ്റി കൊടുക്കാം. ഇത് തണുത്തതിന് ശേഷം മുറിച്ചെടുക്കാം. ഇനി ചക്കക്കുരു കിട്ടിയാൽ വെറുതെ കളയണ്ട. നിങ്ങൾക്കും ഉണ്ടാക്കി നോക്കാം ചക്കക്കുരു കൊണ്ട് ഈ അടിപൊളി റെസിപി. Healthy Chakkakuru Snack Recipe Credit : Cook with Shahala