
Healthy Cherupayar Ragi Breakfast : നമ്മുടെയെല്ലാം വീടുകളിൽ എല്ലാദിവസവും രാവിലെ പ്രഭാതഭക്ഷണത്തിനായി ദോശ,ഇഡ്ഡലി, പുട്ട് പോലുള്ള പലഹാരങ്ങളായിരിക്കും കൂടുതലായും തയ്യാറാക്കാറുള്ളത്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാം എന്നത് തന്നെയാണ് എല്ലാവരെയും ഇത്തരം പലഹാരങ്ങൾ ഉണ്ടാക്കുന്നതിന് കൂടുതലായും പ്രേരിപ്പിക്കുന്ന കാര്യം. അതേസമയം ബ്രേക്ക് ഫാസ്റ്റ് കുറച്ചുകൂടി ഹെൽത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരവും അതേസമയം ഹെൽത്തിയുമായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients:
- Whole green gram (Cherupayar / Moong dal) – 1/2 cup (soaked overnight)
- Ragi flour (Finger millet flour) – 1/2 cup
- Rice flour (optional) – 2 tbsp (for crispness)
- Grated carrot – 1/4 cup
- Chopped spinach or moringa leaves – 1/4 cup
- Chopped onion – 2 tbsp
- Green chili – 1 (finely chopped)
ഈയൊരു ദോശ തയ്യാറാക്കാനായി അരക്കപ്പ് അളവിൽ റാഗിയും,അതേ അളവിൽ ചെറുപയറും നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം കുറഞ്ഞത് 8 മണിക്കൂർ നേരമെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. അതായത് രാവിലെയാണ് തയ്യാറാക്കാനായി ഉദ്ദേശിക്കുന്നത് എങ്കിൽ രാത്രി തന്നെ ഇത്തരത്തിൽ റാഗിയും ചെറുപയറും കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. ശേഷം ഈ രണ്ടു ചേരുവകളും അരയ്ക്കുന്നതിന് മുൻപായി അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും, ഒരു വറ്റൽമുളകും, അരക്കപ്പ് തേങ്ങയും, ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേണം അരച്ചെടുക്കാൻ.
Healthy Cherupayar Ragi Breakfast
ഇത്തരത്തിൽ അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മാറ്റിവയ്ക്കാം. അടുത്തതായി ദോശയിലേക്ക് ആവശ്യമായ മറ്റൊരു ഫില്ലിങ്ങ്സ് കൂടി തയ്യാറാക്കി എടുക്കണം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞെടുത്തതും, ഒരു ചെറിയ ക്യാരറ്റ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തതും, എരുവിന് ആവശ്യമായ പച്ചമുളകും, ഒരു പിടി അളവിൽ മല്ലിയില ചെറുതായി അരിഞ്ഞെടുത്തതും, കുറച്ച് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ശേഷം ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിൽ അല്പം നെയ്യ് തൂവിയ ശേഷം തയ്യാറാക്കി വെച്ച മാവിൽ നിന്നും ഒരു കരണ്ടി അളവിൽ മാവ് ഒഴിച്ച് ദോശ പരത്തുന്ന അതേ രീതിയിൽ തന്നെ പരത്തിയെടുക്കാം. അതിനു മുകളിലായി തയ്യാറാക്കി വെച്ച ക്യാരറ്റിന്റെ കൂട്ട് സ്പ്രെഡ് ചെയ്തു കൊടുക്കാവുന്നതാണ്. ദോശ നല്ലതുപോലെ വെന്തു വന്നു കഴിഞ്ഞാൽ കല്ലിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. വളരെയധികം രുചികരവും ഹെൽത്തിയുമായ ഈ ഒരു ദോശയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Cherupayar Ragi Breakfast Video Credits : Pachila Hacks
🥞 What is Healthy Cherupayar Ragi Dosa with Veggies Breakfast?
Healthy Cherupayar Ragi Dosa with Veggies is a highly nutritious South Indian-style breakfast made by combining:
- Cherupayar (whole green gram) – a rich source of plant-based protein
- Ragi flour (finger millet) – a superfood loaded with calcium, iron, and fiber
- Chopped vegetables – like carrot, spinach, onion, and more for added nutrients
This dosa is made without fermentation, making it a quick and healthy option for busy mornings.
💪 Why It’s Healthy:
- ✅ Protein-rich – Cherupayar supports muscle building and keeps you full longer
- ✅ Gluten-free & diabetic-friendly – Thanks to ragi and green gram
- ✅ High fiber – Promotes digestion and supports weight management
- ✅ Naturally colorful & tasty – Veggies add vitamins and flavor
🍽️ Best Served With:
- Coconut chutney
- Mint-coriander chutney
- Curd or sambar
This breakfast is ideal for kids, adults, diabetics, and fitness-conscious individuals looking for a balanced, filling, and wholesome meal to start the day right.