ഈ ചൂടിൽ കുളിരുള്ള ഉന്മേഷം കിട്ടാൻ ചെറുപഴം ജ്യൂസ് മാത്രം മതി.. എത്ര ഗ്ലാസ്‌ കുടിച്ചാലും മതിവരില്ല.!! | Healthy Cherupazham Drink Recipe

Healthy Cherupazham Drink Recipe : വേനൽക്കാലം തുടങ്ങിയാൽ ദാഹമകറ്റാനായി പലവിധ ഡ്രിങ്കുകളും തയ്യാറാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത അവസ്ഥയാണ് പലപ്പോഴും അനുഭവപ്പെടുക. അത്തരം സാഹചര്യങ്ങളിൽ കടകളിൽ നിന്നും നിറം കലർത്തി ലഭിക്കുന്ന ജ്യൂസുകൾ വാങ്ങി കൂടുതലായി ഉപയോഗിക്കുന്ന പതിവ് മിക്ക സ്ഥലങ്ങളിലും ഉള്ളതാണ്. ഇത്തരത്തിലുള്ള ഡ്രിങ്കുകളുടെ അമിതമായ ഉപയോഗം ദാഹം ഇരട്ടിപ്പിക്കുകയും ശരീരത്തിന് പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം കടകളിൽ നിന്നുമുള്ള ഡ്രിങ്ക് ഒരുതവണ വാങ്ങി കൊടുത്തു കഴിഞ്ഞാൽ പിന്നെ സ്ഥിരമായി വാങ്ങി കൊടുക്കേണ്ട അവസ്ഥ വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി അതേസമയം ഹെൽത്തിയായി തയ്യാറാക്കാവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants

  • Cherupazham
  • Cashew Nuts / Almond
  • Sugar
  • Coconut Milk
  • Horlicks
  • Kaskas
  • Almond Mix

How To Make Healthy Cherupazham Drink

ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ചെറുപഴം തോല് കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചിടുക. ഇതിനായി ഏത് ചെറുപഴം വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.പാളയം കോടൻ പഴുണ്ടെങ്കിൽ അത് എടുത്താൽ കൂടുതൽ നല്ലത്.അതുപോലെ ജ്യൂസ് തയ്യാറാക്കുന്നതിന് അരമണിക്കൂർ മുൻപ് തന്നെ ബദാമും അണ്ടിപ്പരിപ്പും ഇളം ചൂടുള്ള വെള്ളത്തിൽ ഇട്ടു വയ്ക്കണം. എന്നാൽ മാത്രമേ അവ പെട്ടെന്ന് കുതിർത്തി അരച്ചെടുക്കാനായി സാധിക്കുകയുള്ളൂ. തയ്യാറാക്കി വെച്ച ബദാമിന്റെ കൂട്ടു കൂടി പഴത്തിനോടൊപ്പം ചേർത്തു കൊടുക്കണം. ശേഷം ഹോർലിക്സും തേങ്ങയുടെ രണ്ടാം പാലും മിക്സിയുടെ ജാറിലേക്ക് ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു സമയത്ത് തന്നെ മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. എല്ലാ ചേരുവകളും നല്ല രീതിയിൽ അരഞ്ഞ് കട്ടകളില്ലാത്ത രീതിയിൽ വേണം ജ്യൂസ് എടുക്കാൻ. ശേഷം തേങ്ങയുടെ ഒന്നാം പാൽ കൂടി അരിച്ചെടുത്ത ജ്യൂസിനോടൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്.

ജ്യൂസിന്റെ രുചി കൂട്ടാനായി ഉണ്ടാക്കി തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു പാത്രത്തിൽ അല്പം കസ്കസ് എടുത്ത് വെള്ളത്തിൽ കുതിരാനായി ഇട്ടു വയ്ക്കുക. കസ്കസ് ജ്യൂസിൽ ചേർക്കുമ്പോൾ കൂടുതൽ രുചിയും ശരീരത്തിന് തണുപ്പും ലഭിക്കാൻ അത് വളരെയധികം ഗുണം ചെയ്യും. ശേഷം ജ്യൂസിലേക്ക് തണുപ്പിക്കാനായി ഐസ്ക്യൂബുകൾ കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. തണുപ്പ് താല്പര്യമില്ലാത്തവർക്ക് ഐസ്ക്യൂബ് ഒഴിവാക്കുകയും ചെയ്യാം. അവസാനമായി ജ്യൂസിലേക്ക് രണ്ടു ഡ്രോപ്പ് ബദാമിന്റെ ലിക്യുഡ് മിക്സ് കൂടി ചേർത്തു കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ജ്യൂസിന് കൂടുതൽ നിറവും രുചിയും ലഭിക്കുന്നതാണ്.നല്ല തണുപ്പോടു കൂടി തന്നെ ഈയൊരു ഡ്രിങ്ക് സെർവ് ചെയ്യാം. വീട്ടിലെ കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന ഒരു ഡ്രിങ്ക് തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ജ്യൂസ് തയ്യാറാക്കി എടുക്കുകയും ചെയ്യാം. തേങ്ങാപ്പാൽ ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് പശുവിൻ പാൽ തിളപ്പിച്ച് ചൂടാറ്റിയ ശേഷം ഉപയോഗപ്പെടുത്താവുന്നതാണ്.ഈയൊരു ഡ്രിങ്ക് ശരീരം എളുപ്പത്തിൽ തണുപ്പിക്കാനായി ഗുണം ചെയ്യും. വെറുതെ ഒരുപാട് പൈസ കൊടുത്തു കടകളിൽ നിന്നും പല ഡ്രിങ്കുകളും വാങ്ങി കുടിക്കുന്നതിന് പകരമായി ഈ ഒരു ഡ്രിങ്ക് വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് കൂടുതൽ ഗുണകരം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Cherupazham Drink Recipe Credit : cook with shafee

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)