ഇനി മുരിങ്ങയില കിട്ടിയാൽ വെറുതെ കളയല്ലേ; പ്രേമഹവും കൊളസ്ട്രോളും കുറച്ച് ശരീര ബലം കൂട്ടാൻ ഇങ്ങനെ കഴിക്കൂ.!! | Healthy Drumstick Leaves Soup

Healthy Drumstick Leaves Soup

Healthy Drumstick Leaves Soup : നമ്മുടെയെല്ലാം വീടുകളിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഇലക്കറികളിൽ ഒന്നായിരിക്കുമല്ലോ മുരിങ്ങ. കുട്ടികളിൽ മുതൽ പ്രായമായവരിൽ വരെ കണ്ടുവരുന്ന പലവിധ രോഗങ്ങളെയും ഇല്ലാതാക്കുന്നതിന് കഴിവുള്ള ഒരു ചെടിയാണ് മുരിങ്ങ. സാധാരണയായി മുരിങ്ങയില ഉപയോഗപ്പെടുത്തി തോരനോ കറിയോ തയ്യാറാക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വളരെയധികം ഗുണം ചെയ്യുന്ന എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന

Ingredients

  • Fresh drumstick (moringa) leaves
  • Water or vegetable broth
  • Onion
  • Garlic
  • Ginger

ഒരു മുരിങ്ങയില സൂപ്പിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കിയാലോ? ഈയൊരു സൂപ്പ്‌ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ മുരിങ്ങയില, നാലോ അഞ്ചോ ചെറിയ ഉള്ളി, മൂന്ന് കഷ്ണം വെളുത്തുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി,ഉപ്പ്, കുരുമുളകുപൊടി,ജീരകം,നെയ്യ്, വെള്ളം ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ ഒരു പിടി അളവിൽ മുരിങ്ങയില എടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളം

കളഞ്ഞ് എടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യോ അല്ലെങ്കിൽ വെളിച്ചെണ്ണയോ ഒഴിച്ചു കൊടുക്കാവുന്നതാണ്. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ ജീരകമിട്ട് പൊട്ടിച്ചെടുക്കുക. ഈയൊരു സമയം കൊണ്ട് ഒരു ഇടികല്ലിലേക്ക് തൊലി കളഞ്ഞ് വൃത്തിയാക്കി വെച്ച ചെറിയ ഉള്ളി,വെളുത്തുള്ളി, ഇഞ്ചി എന്നിവയിട്ട് ചതച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി എണ്ണയിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം അതിലേക്ക് രണ്ട് ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് നല്ലതുപോലെ തിളപ്പിക്കണം. വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ഉപ്പും,

കുരുമുളകു പൊടിയും ചേർത്ത് കുറച്ചുനേരം കൂടി അടച്ചുവെച്ച് തിളപ്പിക്കാവുന്നതാണ്. പിന്നീട് അതിലേക്ക് എടുത്തുവച്ച മുരിങ്ങയില കൂടി ചേർത്തു കൊടുക്കണം. മുരിങ്ങയില ചേർത്തതിനു ശേഷം 5 മിനിറ്റ് നേരം കൂടി അടച്ചു വച്ച് വേവിച്ച് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന സൂപ്പ് ഒന്നുകിൽ ഇലയോട് കൂടിയോ അതല്ലെങ്കിൽ ഇല അരിച്ചു കളഞ്ഞതിനു ശേഷമോ കുടിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Drumstick Leaves Soup video Credit : Just Watch

Healthy Drumstick Leaves Soup is a light, nourishing dish made from fresh drumstick (moringa) leaves, known for their rich nutrient profile. Packed with vitamins A, C, and iron, this soup supports immunity,

  • Top Benefits
  • Boosts Immunity – Rich in antioxidants and vitamins to strengthen the immune system.
  • Improves Digestion – Supports gut health and eases digestion.
  • Enhances Energy Levels – Packed with iron and nutrients to reduce fatigue.
  • Supports Heart Health – Helps reduce inflammation and maintain healthy blood pressure.
  • Detoxifies the Body – Natural cleansing properties help remove toxins.
  • Tips for Healthy Drumstick Leaves Soup
  • Use fresh drumstick leaves for maximum nutrients.
  • Wash leaves thoroughly to remove dirt and grit.
  • Lightly sauté onions, garlic, and ginger before adding leaves for better flavor.
  • Do not overcook leaves to preserve vitamins and antioxidants.
  • Add black pepper to enhance nutrient absorption.

Read Also : യൂറിക് ആസിഡ്, ഷുഗർ പോലുള്ള ജീവിതശൈലീ രോഗങ്ങളിൽ നിന്നും മരുന്നില്ലാതെ മുക്തി നേടാം… ഈ ഇല ദിവസവും കഴിച്ചാൽ മതി; ഇതിന്റെ റിസൾട്ട് നിങ്ങളെ ഉറപ്പായും ഞെട്ടിക്കും..!! | Tips To Reduce Uric Acid And Sugar Level