എപ്പോഴും നല്ല ആരോഗ്യത്തോടെ ഇരിക്കാൻ ഇതാ ഒരു സൂത്രം.!! രുചിയൂറും ഓട്സ് ലഡ്ഡു.. ആരോഗ്യത്തോടെ ആസ്വദിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Oats Laddu Recipe

Oats Laddu Recipe,

Oats Laddu Recipe : എല്ലാ പ്രായക്കാർക്കും ഒരുപോലെ കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. ഓട്സ് ദിവസവും ശീലമാക്കുന്നത് ആരോഗ്യത്തിന് നൽകുന്ന ഗുണം ചില്ലറയല്ല. പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ഓട്സ് മികച്ചതാണ്. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള ഒരു സമ്പൂർണ്ണ ആഹാരമാണിത്. പ്രഭാത ഭക്ഷണം മുതൽ സൗന്ദര്യത്തിന് വരെ ഓട്സ് ഉപയോഗിക്കാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് കുറച്ച്

ചേരുവകൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി ഓട്സ് റെസിപിയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മറ്റൊന്നുമല്ല ഏറെ രുചികരമായ ലഡ്ഡു ആണ് നമ്മൾ ഉണ്ടാക്കുന്നത്. ഓട്സ് ഉപയോഗിച്ച് എങ്ങനെ ലഡ്ഡു ഉണ്ടാക്കുന്നത് എന്ന് അതിശയപ്പെടേണ്ട, ഇതിന്റെ സ്വാദ് അടിപൊളിയാണ്. ഇത് ഉണ്ടാക്കുന്നതിനായി നമ്മൾ ഒരു കപ്പ് ഓട്സാണ് എടുക്കുന്നത്. ഇവിടെ നമ്മൾ റോൾഡ് ഓട്സ് ആണ് എടുത്തിരിക്കുന്നത്.

വേറെ ഏത് തരം ഓട്സ് ഉപയോഗിച്ചും ഇത് ഉണ്ടാക്കാവുന്നതാണ്. എടുത്ത് വച്ച ഓട്സ് ഒരു പാനിലേക്കിട്ട് മീഡിയം തീയിൽ രണ്ടോ മൂന്നോ മിനിറ്റ്‌ ഒന്ന് റോസ്റ്റ് ചെയ്തെടുക്കണം. ചെറുതായൊന്ന് നിറം മാറി വരുകയും നല്ലൊരു മണം വരുകയും ചെയ്യുന്നത് വരെയാണ് ഇതിന്റെ പാകം. ഇനി ഇത് നമുക്ക് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വക്കാം. അടുത്തതായി ഇതേ പാനിലേക്ക് മുക്കാൽ കപ്പ് ബദാം ചേർത്ത് കൊടുക്കുക.

ഇതും ചെറുതായിട്ടൊന്ന് റോസ്റ്റ് ചെയ്തെടുക്കണം. ഇത് ചെറുതായി പൊട്ടിത്തുടങ്ങുന്നത്‌ വരെ റോസ്റ്റ് ചെയ്തെടുത്താൽ മതിയാവും.അപ്പോളേക്കും ബദാമിന്റെ നിറം ചെറുതായൊന്ന് മാറി വരികയും ചെയ്യും. ബദാം ഇല്ലാത്തവർക്ക് വേണമെങ്കിൽ അത് ഒഴിവാക്കുകയും ചെയ്യാം. പുതുമയാർന്ന ഓട്സ് ലഡ്ഡു എങ്ങനെ ഉണ്ടാക്കുന്നത് എന്നറിയാൻ കൗതുകപ്പെടുന്നവർ വേഗം പോയി വീഡിയോ കണ്ടോളൂ… Credit : Recipes By Revathi