ചെമ്പരത്തി വീടിന്റെ ഈ ഭാഗത്ത് നട്ടാൽ ഐശ്വര്യം വരുന്ന വഴിയറിയില്ല.!! ഫലം ഉറപ്പ്..| Hibiscus Lucky Astrology

Hibiscus Lucky Astrology Malayalam : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടകളിൽ പണ്ടുകാലം തൊട്ടുതന്നെ വളർത്തുന്ന ഒരു ചെടിയാണ് ചെമ്പരത്തി. അനവധി ഔഷധ മൂല്യങ്ങളുള്ള ഈയൊരു ചെടിയുടെ ഇലയും പൂവും താളിയായും, ഷാമ്പു ഉണ്ടാക്കിയുമെല്ലാം നമ്മൾ ഉപയോഗപ്പെടുത്താറുണ്ട്.എന്നാൽ ചെമ്പരത്തി ചെടി നടുമ്പോൾ വീടിന്റെ ഈയൊരു ഭാഗം നോക്കി നടുകയാണെങ്കിൽ വീടിന് ഐശ്വര്യവും സമ്പൽസമൃദ്ധിയും വരുമെന്ന കാര്യത്തിൽ സംശയം വേണ്ട.

വാസ്തുവുമായും, ദൈവിക വിശ്വാസങ്ങളാലും ചെമ്പരത്തി പൂവ് വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ഭദ്രകാളിയെ ഭജിക്കുന്നവർ ചെമ്പരത്തിപ്പൂ മാല കാളിക്ക് സമർപ്പിക്കുകയാണെങ്കിൽ ഫലം നിശ്ചയം ആണെന്ന് പറയപ്പെടുന്നു.ചെമ്പരത്തിപ്പൂ പല നിറങ്ങളിൽ കാണപ്പെടുന്നുണ്ട് എങ്കിലും ഭദ്രകാളിക്ക് സമർപ്പിക്കാൻ ചുവന്ന പൂ തന്നെ നോക്കി തിരഞ്ഞെടുക്കണം.വീടിന്റെ ദർശനം നോക്കിയാണ് ചെടി എവിടെ നടണമെന്ന് നിശ്ചയിക്കേണ്ടത്. ദർശനം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വീടിന്റെ പ്രധാന വാതിൽ നില നിൽക്കുന്ന ദിശയാണ്.സാധാരണയായി നാല് ദിശയിലേക്കും വീടിന്റെ ദർശനം വരാറുണ്ട്.

എന്നാൽ കിഴക്ക് ദിശയിലേക്കാണ് വീടിന്റെ ദർശനം വരുന്നത് എങ്കിൽ വാതിലിന്റെ വലതു ഭാഗത്ത് വരുന്ന രീതിയിൽ വേണം ചെമ്പരത്തി ചെടി നടാൻ. അതായത് ദിശ പറയുകയാണെങ്കിൽ തെക്ക് കിഴക്ക് ദിശയിലായി ചെടി നടാവുന്നതാണ്.അതേസമയം വടക്ക് ഭാഗത്തേക്കാണ് വീടിന്റെ ദർശനം വരുന്നത് എങ്കിൽ വടക്ക് പടിഞ്ഞാറ് മൂലയോട് ചേർന്ന് ഒരു ചെമ്പരത്തി ചെടി നടാവുന്നതാണ്.

വീടിന്റെ ദർശനം തെക്ക് ഭാഗത്തേക്ക് ആണ് നൽകിയിട്ടുള്ളത് എങ്കിൽ തെക്ക് പടിഞ്ഞാറ് മൂലയിലാണ് ചെമ്പരത്തി ചെടി നടേണ്ടത്. അതായത് വീടിന്റെ കന്നിമൂലയോട് ചേർന്ന് ചെമ്പരത്തി ചെടി നടുന്നതാണ് വീടിന് ഐശ്വര്യം കൊണ്ടു വരുന്ന കാര്യം. വീടിന് ഭദ്രകാളിയുടെ ഐശ്വര്യം ലഭിക്കാനായി കിഴക്കുഭാഗത്ത് എപ്പോഴും ഒരു ചെമ്പരത്തി ചെടി നടാവുന്നതാണ്.ഇത്തരത്തിൽ ചെമ്പരത്തി നിൽക്കുന്ന വീട്ടിലെ ദിശ നോക്കി എത്രമാത്രം ദൈവാനുഗ്രഹം നിങ്ങൾക്കുണ്ട് എന്ന് മനസ്സിലാക്കാം. കൂടാതെ മുകളിൽ നിർദ്ദേശിച്ച ഭാഗങ്ങളിൽ പുതിയ ചെമ്പരത്തി ചെടി നട്ടുപിടിപ്പിക്കുകയും ചെയ്യാവുന്നതാണ്.കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories