ചെമ്പരത്തി കൊണ്ട് ചായ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? ഒരു ഗ്ലാസ്സ് കുടിച്ചേ ഉള്ളു പിന്നെ ഉള്ള മാറ്റം അത്ഭുതപ്പെടുത്തി .. | Hibiscus Tea Health Benefits

Hibiscus Tea Health Benefits : നമ്മുടെ നാട്ടില്ലെല്ലാം സുലഭമായി കണ്ടുവരുന്ന ഒരു പൂവാണ് ചെമ്പരത്തി. പ്രത്യേകം പരിചരണം ഒന്നും ആവശ്യമില്ലാതെ തന്നെ വളരുന്ന ഒരു കുറ്റിചെടിയാണിത്. നിത്യപുഷ്പിണിയായ അലങ്കാരസസ്യം കൂടിയാണ്. വലിപ്പമുള്ള ചുവന്ന മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയിൽ ഉള്ളത്. അലങ്കാരത്തിനായി മാത്രമല്ല ആരോഗ്യകാര്യത്തിലും ചെമ്പരത്തി മുന്നിൽ തന്നെ.

ഇവയിൽ വിറ്റാമിന് സി ധാരാളം അടങ്ങിയിട്ടുണ്ട്. കൊളെസ്ട്രോൾ കുറക്കാനും ശരീര ഭാരം കുറക്കാനും സഹായിക്കുന്നു. ബാക്റ്റീരിയൽ ഇൻഫെക്ഷൻ അകറ്റാൻ ഏറ്റവും നല്ലതാണ്. ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശ സംരക്ഷണത്തിനു തലയിൽ തേച്ചു കഴുകാറുണ്ട്. ചെമ്പരത്തി എണ്ണ കാച്ചി തലയിൽ തേച്ച് കുളിച്ചാൽ മുടി കൊഴിച്ചിൽ മാറുകയും സമൃദ്ധമായി വളരുകയും ചെയ്യും.

ഇതൊന്നും കൂടാതെ ചെമ്പരത്തി പൂവിന്റെ ഇതളുകൾ ചേർത്ത് തയ്യാറാക്കുന്ന പോഷക സമ്പന്നമായ ഔഷധ ചായ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ലഭിക്കുന്ന ഫലങ്ങൾ വളരെ മികച്ചതാണ്. ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിനും ചർമ്മ സംരക്ഷണത്തിനും കണ്ണിനും ഇത് മികച്ച പാനീയമായി കണക്കാക്കപ്പെടുന്നു.

ചുവന്ന പൂക്കൾ നുള്ളിയെടുത്ത് കഴുകി വൃത്തിയാക്കി എടുക്കാം. അവയുടെ ഇതളുകളാണ് നമ്മൾ ഉപയോഗിക്കുന്നത്. എങ്ങനെയാണ് ചായ തയ്യറാക്കുന്നതെന്നും കൂടുതൽ അറിവുകളും വീഡിയോയിൽ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ.. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ. Hibiscus Tea Health Benefits credit : SHAMEEM