മുടിയും മുഖവും തിളങ്ങും ഈ ചെമ്പരത്തി ക്രീം.!! വെറും 5 മിനിറ്റ് കൊണ്ട് രണ്ടു മാസത്തേക്കുള്ള ചെമ്പരത്തി ക്രീം ഉണ്ടാക്കാം.. വെറും 10 രൂപ ചിലവിൽ.!! | Home Made Fresh Hibiscus Jel

Home Made Fresh Hibiscus Jel : മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി പല സൗന്ദര്യവർദ്ധക വസ്തുക്കളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ എത്രനാൾ ഉപയോഗിച്ചാലും അവയിൽനി ന്നും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. അതേസമയം മുടിയുടെയും മുഖ സൗന്ദര്യത്തിന്റെയും വർദ്ധനവിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ചെമ്പരത്തി ഉപയോഗിച്ചുള്ള

ജെല്ലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ചെമ്പരത്തി ഉപയോഗിച്ചുള്ള ജെല്ല് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചെമ്പരത്തിയുടെ പൂവ് ഒരു പിടി, ഉലുവ ഒരു സ്പൂൺ, സാന്തം ഗം, ഒരു ടീസ്പൂൺ ഗ്ലിസറിൽ, ഒരു രണ്ട് വിറ്റാമിൻ ഇ ഗുളികകൾ എന്നിവയാണ്. സാന്തം ഗം ഉപയോഗിക്കുന്നതാണ് ഇവിടെ ആവശ്യമായിട്ടുള്ളത്. ഇത് സൂപ്പർമാർക്കറ്റുകളിൽ നിന്നും വാങ്ങാനായി സാധിക്കുന്നതാണ്. ആദ്യം തന്നെ

ചെമ്പരത്തി പൂവും ഉലുവയും ആവശ്യത്തിന് വെള്ളമൊഴിച്ച ശേഷം നന്നായി തിളപ്പിച്ച് സത്ത് മുഴുവനായി എടുത്ത് മാറ്റി വെക്കുക. ഈയൊരു സമയം കൊണ്ട് മറ്റൊരു പാത്രത്തിലേക്ക് സാന്തം ഗമ്മും, ഗ്ലിസറിനും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കി വെക്കുക. ശേഷം തയ്യാറാക്കി വെച്ച ചെമ്പരത്തിയുടെ കൂട്ടു കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് ഒട്ടും കട്ടകൾ ഇല്ല എന്ന കാര്യം
ഉറപ്പുവരുത്തണം. കട്ടകൾ ഉണ്ടെങ്കിൽ ചിലപ്പോൾ ജെല്ല് ഉണ്ടാക്കുമ്പോൾ

ശരിയാകില്ല. അവസാനമായി വിറ്റാമിൻ ഇ ഗുളികകൾ കൂടി അതിലേക്ക് പൊട്ടിച്ചൊഴിക്കുക. ശേഷം ഈയൊരു ജെല്ല് ഒരു ബോക്സിൽ ആക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. മുടിയുടെ വളർച്ചയ്ക്കും, ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാവുന്ന ഒരു ജെൽ ആണ് ഇത്. മാത്രമല്ല യാതൊരു ആർട്ടിഫിഷ്യൽ സാധനങ്ങളും ഈ ഒരു ജെൽ ഉണ്ടാക്കാനായി ഉപയോഗിക്കുന്നില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Home Made Fresh Hibiscus Jel credit : Devus Creations