
കടകളിൽ നിന്നും വാങ്ങുന്ന കൊതിയൂറും ഇഞ്ചി മിഠായി ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..! | Home Made Ginger Candy
Home Made Ginger Candy: ഇഞ്ചി മിഠായി എന്ന് കേൾക്കുമ്പോൾ പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ്മകൾ ആയിരിക്കും മനസ്സിലേക്ക് വരുന്നത്. പണ്ടുകാലങ്ങളിൽ ഇഞ്ചി മിഠായി നമ്മുടെ നാട്ടിലെ കടകളിലും ബേക്കറികളിലുമെല്ലാം വളരെയധികം സുലഭമായി ലഭിച്ചിരുന്നു. ഒരു മിഠായി എന്നതിൽ ഉപരി ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട് ഇഞ്ചി കൊണ്ടുണ്ടാക്കുന്ന ഈ ഒരു മിഠായി. എന്നാൽ അതേ ഇഞ്ചി മിഠായി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന കാര്യം അധികമാർക്കും അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന ഒരു രുചികരമായ ഇഞ്ചി മിഠായിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingrediants
- Ginger Paste
- Sugar
- Water

How To Make Home Made Ginger Candy
ഈയൊരു രീതിയിൽ ഇഞ്ചി മിഠായി തയ്യാറാക്കാനായി നല്ല വലിപ്പമുള്ള ഒരു ഇഞ്ചിയുടെ കഷണം എടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക. വൃത്തിയാക്കിയെടുത്ത ഇഞ്ചി നല്ലതുപോലെ കഴുകിയശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അരച്ചു വച്ച ഇഞ്ചിയുടെ പേസ്റ്റ് ചേർത്ത് നല്ലതുപോലെ ഇളക്കി കൊണ്ടിരിക്കുക. ഇഞ്ചി ഒന്ന് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ അത്രയും പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒരു കാരണവശാലും കൈവിടാതെ ഇളക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
അതല്ലെങ്കിൽ ഇഞ്ചി പാത്രത്തിന്റെ അടിയിൽ കട്ടപിടിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇഞ്ചിയും പഞ്ചസാരയും നല്ലതുപോലെ കുറുകി സെറ്റായി തുടങ്ങുമ്പോൾ അതിൽ നിന്നും ഒരു ചെറിയ ഉണ്ട എടുത്ത് വെള്ളത്തിൽ ഇട്ടു നോക്കുക. ഇപ്പോൾ കൃത്യമായ ഷേപ്പിൽ ആക്കിയെടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഉടൻതന്നെ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇഞ്ചിയുടെ ചൂട് ആറുന്നതിനു മുൻപായി അത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക. ചെറുതായി സെറ്റായി തുടങ്ങുമ്പോൾ ഒരു കത്തി ഉപയോഗിച്ച് ആവശ്യമുള്ള ഷേപ്പിൽ വരച്ചെടുക്കുക. അല്പനേരം കഴിയുമ്പോഴേക്കും ഇഞ്ചി മിഠായി സെറ്റായി കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Leisure Media – Kitchen and Lifestyle