
മുറിവെണ്ണ വാങ്ങാൻ ഇനി പൈസ കളയണ്ട; എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.!! | Home Made Murivenna Making
Home Made Murivenna Making : പണ്ടുകാലങ്ങളിൽ ശരീരത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ മുറിവുകൾ ഉണക്കാനായി എല്ലാവരും ഉപയോഗിച്ചിരുന്നത് മുറിവെണ്ണയായിരുന്നു. എന്നാൽ പിന്നീട് അലോപ്പതി മരുന്നുകൾ വിപണിയിൽ സുലഭമായതോടെ എല്ലാവരും മുറിവുകൾ ഉണ്ടാകുമ്പോൾ ആശുപത്രികളിൽ പോയി അവിടെനിന്നും ലഭിക്കുന്ന മരുന്നുകളാണ് കൂടുതലായും ഉപയോഗിച്ച് വരുന്നത്. അതേസമയം ബെഡ് സോർ പോലുള്ള ചില അസുഖങ്ങൾക്ക് എങ്കിലും മുറിവെണ്ണ ഉപയോഗപ്പെടുത്തുകയാണെങ്കിൽ വളരെയധികം ഗുണം ലഭിക്കുന്നതാണ്.
വീട്ടിലുള്ള ചില പച്ചമരുന്നുകൾ ഉപയോഗിച്ചുകൊണ്ട് തന്നെ എങ്ങിനെ മുറിവെണ്ണ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മുറിവെണ്ണ ഉണ്ടാക്കിയെടുക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഉങ്ങിന്റെ തൊലി ഒരു കിലോ, വെറ്റില ഒരു കിലോ, താറു താവൽ, മുരിങ്ങയില, ശതാവരി കിഴങ്ങ്, കറ്റാർവാഴ, ചെറിയ ഉള്ളി, വെളിച്ചെണ്ണ ഒരു ലിറ്റർ, അരി കഴുകിയെടുത്ത വെള്ളം ഇത്രയും സാധനങ്ങളാണ്.
എല്ലാ പച്ചമരുന്നുകളും ഒരു കിലോ അളവിൽ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. അതുപോലെ എണ്ണ കാച്ചുന്നതിന് ആവശ്യമായ കറ്റാർവാഴ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം. പച്ച മുരിങ്ങയുടെ ഇല നല്ലതുപോലെ അരച്ചെടുത്ത് മാറ്റിവയ്ക്കുക. എല്ലാ ചേരുവകളും അരച്ചെടുക്കാനായി ഉപയോഗിക്കേണ്ടത് അരി കഴുകിയെടുത്ത വെള്ളമാണ്. എല്ലാ ചേരുവകളും റെഡിയാക്കി എടുത്തതിനുശേഷം ഒരു വലിയ ഉരുളി എടുത്ത് അതിലേക്ക് എണ്ണയൊഴിച്ച് ചൂടായി തുടങ്ങുമ്പോൾ ഓരോ ചേരുവകൾ ആയി ഇട്ട് നല്ലതുപോലെ കുറുക്കി എടുക്കുക.
എടുക്കുന്ന എണ്ണയുടെ പകുതി പരുവം ആകുമ്പോഴാണ് എണ്ണ ചൂടാക്കുന്നത് നിർത്തേണ്ടത്. തയ്യാറാക്കിയ എണ്ണ ഒരു ദിവസം റസ്റ്റ് ചെയ്യാനായി വെച്ചതിനുശേഷം അരിച്ചെടുത്ത് ഒരു കുപ്പിയിലോ മറ്റോ ആക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Home Made Murivenna Making Credit : Leafy Kerala