
ആർക്കും ഈസിയായി ഉണ്ടാക്കാം നെയ്യ് വീട്ടിൽ തന്നെ; ഇനി പാലിന് കൊടുക്കുന്ന കാശ് നെയ്യിൽ നിന്നും മുതലാക്കാം..! | Homemade Butter And Ghee Recipe
Homemade Butter And Ghee Recipe: നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത വസ്തുക്കളിൽ ഒന്നാണല്ലോ നെയ്യ്. പണ്ടുകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള നെയ്യ് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവാണ് കൂടുതലായും ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് പശുവിനെ വളർത്താനൊന്നും അധികമാർക്കും സമയമില്ലാതായപ്പോൾ കടകളിൽ നിന്നും നെയ്യ് വാങ്ങി ഉപയോഗിക്കുന്ന രീതിയായി മാറി. അതേസമയം കടയിൽ നിന്നും വാങ്ങുന്ന പാലിൽ നിന്ന് തന്നെ വീട്ടാവശ്യങ്ങൾക്കുള്ള നെയ്യ് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ആവശ്യമായിട്ടുള്ള ചേരുവകൾ
- നല്ല നെയ്യോട് കൂടിയ പാൽ -1 ലിറ്റർ
- ഐസ്ക്യൂബ്സ്-1 പിടി അളവിൽ
- തണുത്ത വെള്ളം – ഒരു ബോട്ടിൽ
തയ്യാറാക്കേണ്ട രീതി
നെയ്യ് തയ്യാറാക്കി എടുക്കാനായി തുടർച്ചയായി രണ്ടു മുതൽ മൂന്ന് ആഴ്ച വരെ ഉള്ള പാലിന്റെ പാട ശേഖരിച്ച് വയ്ക്കേണ്ടതുണ്ട്. അതിനും ഒരു പ്രത്യേക രീതി പിന്തുടരണം. അതായത് തിളപ്പിക്കാൻ ആവശ്യമായ പാൽ ഒരു പാത്രത്തിൽ ഒഴിച്ച് ആദ്യം ചൂട് കൂട്ടിവെച്ച് തിളപ്പിക്കുക. ശേഷം കുറച്ചു നേരം കൂടി മീഡിയം ഫ്ലെയ്മിൽ വച്ച് പാലൊന്ന് ചൂടാക്കി എടുക്കണം. പാലിന്റെ ചൂട് മാറിക്കഴിയുമ്പോൾ അത് പാത്രത്തോടെ എടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പാലിന് മുകളിൽ പാട പാറി കിടക്കുന്നതാണ്. ഇതേ രീതിയിൽ കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും പാല് സ്റ്റോർ ചെയ്തു വെച്ചാൽ മാത്രമാണ് നെയ്യ് തയ്യാറാക്കാൻ ആവശ്യമായ അത്രയും പാട ലഭിക്കുകയുള്ളൂ.
ഓരോ ദിവസത്തെയും പാലിൽ നിന്നും ആട എടുത്തുമാറ്റി ഒരു ബോക്സിൽ ആക്കി സൂക്ഷിക്കുക. ശേഷം നെയ്യ് തയ്യാറാക്കാൻ ആവശ്യമായ അത്രയും ആട ആയിക്കഴിഞ്ഞാൽ അത് ഒരു പാത്രത്തിലേക്ക് ഇട്ട് കുറച്ച് ഐസ്ക്യൂബുകൾ കൂടി ഇട്ടശേഷം മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കുക. പിന്നീട് വെള്ളത്തിൽ നിന്നും ബട്ടർ മാത്രമായി മാറ്റി ഒരു പാത്രത്തിലേക്ക് വയ്ക്കുക. ഇത്തരത്തിൽ തയ്യാറാക്കി വെച്ച ബട്ടർ അടി കട്ടിയുള്ള പാത്രത്തിലൊഴിച്ച് പതുക്കെ ഉരുക്കി അടിച്ചെടുത്താൽ നല്ല നാടൻ നെയ്യായി. ശേഷം ഒരു കണ്ടെയ്നറിൽ ആക്കി നെയ്യ് സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Homemade Butter And Ghee Recipe Credits : Irfana shamsheer