Homemade Garam Masala Recipe Tip : കല്യാണവീട്ടിൽ കഴിക്കുന്ന ബിരിയാണി.. ആ ഒരു മസാലയ്ക്ക് എന്തോ ഒരു പ്രത്യേകത ഉണ്ട്. ഏതൊക്കെ കടയിലെ മസാലകൾ മേടിച്ചു ഉണ്ടാക്കിയാലും നമുക്ക് ഈയൊരു സ്വാദ് കിട്ടാത്തതിന് കാരണം എന്തായിരുന്നു? കല്യാണ വീട്ടിലെ വിഭവങ്ങൾ കഴിക്കാൻ, അതുകൂടാതെ ഈ ഒരു ചേരുവ ചേർക്കുന്നത് കൊണ്ട് മാത്രമാണ് ഈ വിഭവത്തിന് ഇത്രയും ടേസ്റ്റ് കൂടിയത്.
ആ മസാലക്കൂട്ട് എന്താണെന്ന് നമുക്ക് നോക്കാം, എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായിട്ട് കുറച്ച് ചേരുവകൾ ആവശ്യമുണ്ട്.. എല്ലാ ചേരുവകളും നന്നായിട്ട് ഒന്നു ചൂടാക്കിയതിനു ശേഷം മാത്രമേ പൊടിച്ചെടുക്കാൻ പാടുള്ളൂ. ചൂടാകുമ്പോൾ ഒന്നും കരിഞ്ഞു പോകാതെ കറക്റ്റ് പാകത്തിന് വേണം ചൂടാക്കി എടുക്കേണ്ടത്.
അത് എങ്ങനെയാണ് എന്തൊക്കെ വേണം എന്ന് നമുക്ക് നോക്കാം. പട്ട, ജാതി പത്രി, ഗ്രാമ്പൂ, ഏലക്ക, സ്റ്റാർ, ഒരു ജാതിക്ക പൊട്ടിച്ചത്, മുക്കാൽ സ്പൂൺ പെരുംജീരകം, സാധാരണ ജീരകം ഒരു സ്പൂൺ, മുഴുവനായിട്ടുള്ള കുരുമുളക്, കസ്കസ്, വഴണ ഇല ഉണക്കിയത്, മല്ലിപൊടി. ഇത്രയും ആണ് നമുക്കതിൽ ആവശ്യമുള്ളത്. അതിൽ വഴണ ഇല അവസാനം മാത്രമേ ചേർക്കാൻ പാടുള്ളൂ.
അതിനുമുമ്പ് ബാക്കി ചേരുവകൾ ഒരു ചീനച്ചട്ടിലേക്ക് മാറ്റി ചൂടാക്കിയെടുക്കുക. ചെറിയ തീയിൽ വച്ച് ഇതെല്ലാം നന്നായിട്ട് ചൂടാക്കി കിട്ടണം. ശേഷം പൊടിക്കുന്നതിനു മുമ്പായിട്ട്, വഴനയിലയും ചേർത്ത് കൊടുക്കാം. ബാക്കി വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലെ. Video Credit : Mums Daily