തൈരുണ്ടാക്കാൻ ഇനി ദിവസങ്ങൾ കാത്തിരിയ്‌ക്കേണ്ട.!! അര മണിക്കൂർ മതി.. കട്ട തൈര് വീട്ടിൽ തന്നെ ഉണ്ടാക്കാൻ.!! |Homemade Instant Curd making malayalam

Homemade Instant Curd making malayalam : മലയാളികളുടെ തീൻമേശയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ തൈര്. സലാഡ് ആയും അല്ലാതെയും തൈര് കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. മാത്രമല്ല ഏറെ ആരോഗ്യ ഗുണങ്ങൾ കൂടിയുള്ള ഒന്നാണ് തൈര്. എന്നാൽ പലപ്പോഴും വീട്ടാവശ്യത്തിനും മറ്റും കടകളിൽ നിന്നും വാങ്ങുന്നു എന്നല്ലാതെ

ഇവ വളരെ ഈസിയായി വീട്ടിൽ തന്നെ നമുക്ക് നിർമ്മിച്ച എടുക്കാൻ സാധിക്കും എന്ന കാര്യം പലർക്കും അറിയാത്ത ഒന്നാണ്. വെറും അരമണിക്കൂറിനുള്ളിൽ എങ്ങനെ നമുക്ക് നല്ല കട്ട തൈര് വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യമായി ഒരു ലിറ്റർ പാക്കറ്റ് പാൽ അല്ലെങ്കിൽ സാധാരണ പാൽ ആണ് നമുക്ക് ആവശ്യമുള്ളത്. തുടർന്ന് ഇത് നന്നായി ചൂടാക്കുകയും തിളപ്പിക്കുകയും ചെയ്യുക.

ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം വെറും രണ്ട് ടീസ്പൂൺ തൈര് ഇതിലേക്ക് ചേർക്കുകയും നന്നായി മിക്സ് ചെയ്ത് ഇളക്കുകയും ചെയ്യുക. ശേഷം വീട്ടിലെ പ്രഷർ കുക്കറിലേക്ക് തിളച്ച വെള്ളം പകുതിയോളം ഒഴിച്ചു വെക്കുക. തുടർന്ന് നമ്മൾ മിക്സ് ചെയ്തു വച്ച പാൽ പാത്രത്തോടെ തന്നെ പ്രഷർ കുക്കറിനുള്ളിലേക്ക് ഇറക്കിവെക്കുക. പാലുള്ള പാത്രം മൂടിവെക്കാനും നാം ശ്രദ്ധിക്കേണ്ടതാണ്.

തുടർന്ന് പ്രഷർകുക്കറും അതിന്റെ അടപ്പ് ഉപയോഗിച്ച് മൂടിവെക്കുകയും ഏകദേശം അരമണിക്കൂറോളം ഇത്തരത്തിൽ സൂക്ഷിക്കുകയും ചെയ്യുക. അര മണിക്കൂറിന് ശേഷം പ്രഷർകുക്കർ തുറന്നു നോക്കുകയാണെങ്കിൽ നല്ല രീതിയിൽ കട്ടപിടിച്ച തൈര് നമുക്ക് കാണാൻ സാധിക്കുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. Video Credit : Resmees Curry World