ഇരട്ടി രുചിയിൽ മാങ്ങ അച്ചാർ വീട്ടിൽ തന്നെ ഉണ്ടാക്കാം; ഇങ്ങനെ ചെയ്‌താൽ കേട് വരുകയേയില്ല..!! | Homemade Mango Pickle

Homemade Mango Pickle: അതിനായി ആവശ്യമായ പച്ചമാങ്ങ നന്നായി കഴുകി ഒട്ടും വെള്ളമില്ലായ്തെ തുടച്ച് വെക്കുക. അതിന്റെ തൊണ്ടെല്ലാം കളഞ്ഞു വൃത്തി ആക്കണം. ഇനി മാങ്ങ ചെറുതാക്കി അരിഞ്ഞിടുക. അതിലേക്ക് 2 ടീസ്പൂൺ ഉപ്പ് ഇട്ട് നന്നായി കൈ കൊണ്ട് തിരുമ്മി പിടിപ്പിക്കുക. ഇത് 2 മണിക്കൂർ മാറ്റി വെക്കുക. ശേഷം എടുക്കുമ്പോൾ മാങ്ങയിൽ നിന്നും വെള്ളം ഇറങ്ങിയിട്ടുണ്ടാകും. ഈ വെള്ളം ഒരു ബൗളിലേക്ക് മാറ്റുക. ഇനി ഒരു പാൻ അടുപ്പത്തു വെക്കുക. അതിലേക്ക് കുറച്ചു കടുകിട്ട് വറുക്കുക. ഇത് ഇനി ഒരു മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കണം.

Ingredients

  • Raw Mangoes
  • Salt
  • Mustard Seeds
  • Sesame oil
  • Fenugreek
  • Garlic
  • Green Chilli
  • Curry Leaves
  • Kashmiri Chilli Powder
  • Turmeric Powder
  • Pepper Powder
  • Asafoetida
  • Warm Water
  • Sugar

How To Make Homemade Mango Pickle

ശേഷം അതെ പാനിലേക്ക് 3 തവി എള്ളെന്ന ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഒരു സ്പൂൺ ഉലുവ, ഒരു സ്പൂൺ കടുക് എന്നിവ ഇട്ട് കൊടുക്കുക. ഇനി ഇതിലേക്ക് 2 കുടം വെളുത്തുള്ളി അരിഞ്ഞത്, 3 പച്ചമുളക് അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. ഇനി ഇതിലേക്ക് 4 സ്പൂൺ മുളക് പൊടി, 3 സ്പൂൺ കാശ്മീരി മുളകു പൊടി, അര സ്പൂൺ മഞ്ഞൾ പൊടി, അര സ്പൂൺ കരുമുളക് പൊടി, ഒരു സ്പൂൺ കടുക് പൊടിച്ചത് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക.

ഇനി ആവശ്യത്തിന് ഉലുവപ്പൊടി, കായപ്പൊടി, മാറ്റി വെച്ച മാങ്ങയിലെ വെള്ളം, തിളപ്പിച്ച വെള്ളം എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് വിനാഗിരിയും ചേർത്ത് ഇളക്കി മൂടി വെച്ച് തിളപ്പിക്കുക. ശേഷം അതിലേക്ക് കുറച്ച് പഞ്ചസാരയും മുറിച്ച് വച്ച മാങ്ങയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അടിപൊളി രുചിയിൽ ഒട്ടും കേടുവരാത്ത മാങ്ങാ അച്ചാർ റെഡി. കൂടുതൽ അറിയാനായി വീഡിയോ കാണുക…!! Video Credits : Mammy’s Kitchen

Homemade Mango Pickle

Homemade mango pickle is a tangy, spicy Indian condiment made with raw mangoes, spices, and oil. Fresh, firm mangoes are chopped and mixed with a blend of mustard seeds, fenugreek, chili powder, turmeric, and asafoetida. The mixture is then combined with gingelly (sesame) oil, which acts as a preservative and enhances flavor. After resting for a few days to allow the spices to infuse, the pickle develops a bold, zesty taste with a perfect balance of heat and sourness. A staple in Indian households, this pickle pairs wonderfully with rice, curd, dosas, and more, adding a flavorful punch to any meal.

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)