ഇനി ഒരിക്കലും ഡൈ കൈകൊണ്ടു തൊടില്ല.!! കറ്റാർവാഴ ഉണ്ടെങ്കിൽ എത്ര നരച്ചമുടിയും ഒറ്റ യൂസിൽ കറുപ്പിക്കാം..ഒരു മാസം വരെ കളർ ഗ്യാരന്റി.!! | Homemade Natural Hair Dye Using Alovera

Homemade Natural Hair Dye Using Alovera : മുടി നരയ്ക്കുന്നത് പലരെയും സംബന്ധിച്ച് വിഷാദം വരെ ഉണ്ടാക്കുന്ന കാര്യമാണ്. പ്രായഭേദമന്യേ ഉണ്ടാവുന്ന ഒരു പ്രശ്നമാണ് മുടി നരയ്ക്കുക എന്നത്. സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് ഇത് സഹിക്കാൻ കഴിയുന്ന ഒന്നല്ല. എന്നാൽ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ.

നമ്മളിൽ ഒട്ടു മുക്കാൽ ആളുകളുടെയും വീടുകളിൽ ഉള്ള ചെടിയാണ് കറ്റാർവാഴ. ചർമ്മത്തിനും മുടിയ്ക്കും ഏറെ ഗുണകരമാണ് ഇതിന്റെ ഇല. നരച്ച മുടി കെമിക്കൽ ഒന്നും ഇല്ലാതെ തന്നെ കറുപ്പിക്കാൻ ഈ ഇല നമ്മളെ സഹായിക്കും. ഈ ഹെയർ ഡൈ ഉണ്ടാക്കാനായി ആദ്യം തന്നെ കറ്റാർവാഴയുടെ ഇല വൃത്തിയാക്കി എടുക്കണം. ഇതിന്റെ മുള്ള് മാറ്റിയിട്ട് ഇതിന്റെ ജെൽ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കണം.

ഇതോടൊപ്പം തന്നെ കറിവേപ്പിലയുടെ ഇലയും പനിക്കൂർക്കയുടെ ഇലയും കൂടി ചേർത്ത് അരച്ചെടുക്കണം. പനിക്കൂർക്ക ഇല ഇടുന്നത് കൊണ്ട് തന്നെ നീരിളക്കം ഉണ്ടാവുമെന്ന പേടി വേണ്ട. ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഇതെല്ലാം ഇട്ടിട്ട് ചായപ്പൊടിയും കാപ്പിപ്പൊടിയും ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളവും മൈലാഞ്ചിപ്പൊടിയും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ഇതിനെ അടുത്ത ദിവസം വേണം തലയിൽ തേച്ച് പിടിപ്പിക്കാൻ.

രണ്ടു മണിക്കൂർ എങ്കിലും ഇത് തേച്ച് പിടിപ്പിച്ചാൽ നല്ല റിസൾട്ട്‌ കിട്ടും. ഇത് ഇടുമ്പോൾ നെറ്റിയിൽ ഒന്നും നിറം പിടിക്കാതെ ഇരിക്കാൻ വേണ്ടി ആ ഭാഗത്ത് വാസലിൻ പുരട്ടിയാൽ നന്നായിരിക്കും. ഇതു പോലെ ഈ ഹെയർ ഡൈ പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്ന് വിശദമായി മനസിലാക്കാൻ ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മതി. Video Credit : Jasis Kitchen