നിറവും മണവുമുള്ള ഈ തിരി കത്തിക്കൂ.!! ഇനി 24 മണിക്കൂറും വീട്ടിൽ സുഗന്ധം പരത്താം.. വെറും 5 മിനിറ്റിൽ റെഡി ആക്കാം.!! | Homemade Room Freshener Using Lemon

Homemade Room Freshener using Lemon : വീട് എപ്പോഴും സുഗന്ധം നിറഞ്ഞതായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. അതിനായി പല സുഗന്ധപൂരിത വസ്തുക്കളും വീട്ടിലേക്ക് വാങ്ങിക്കൊണ്ടു വരാറുണ്ടെങ്കിലും അവയൊന്നും തന്നെ കാര്യമായി ഫലം നൽകാറില്ല എന്നതാണ് വസ്തുത. വീട്ടിൽ എപ്പോഴും സുഗന്ധം പരന്നു നിൽക്കാനായി വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ മാത്രം വെച്ച് ഉണ്ടാക്കിയെടുക്കാവുന്ന ഒരു പ്രത്യേക ലായനിയുടെ

നിർമ്മാണ രീതി വിശദമായി മനസ്സിലാക്കാം. ഈയൊരു ലായനി ഉണ്ടാക്കിയെടുക്കാൻ ആവശ്യമായിട്ടുള്ളത് ഒരു വലിയ പട്ടയുടെ കഷണം, ഒരു വലിയ നാരങ്ങ, ഒരു ഓറഞ്ച്, മൂന്ന് തക്കോലം ഇത്രയുമാണ്.ഈയൊരു ലായനി തയ്യാറാക്കാനായി ആദ്യം തന്നെ ഓറഞ്ചിന്റെ തൊലി കത്തി ഉപയോഗിച്ച് ചെത്തി മാറ്റി വയ്ക്കുക. അതിനുശേഷം എടുത്തുവച്ച നാരങ്ങ വട്ടത്തിൽ കനം കുറച്ച് അരിഞ്ഞെടുക്കണം. പിന്നീട് ഒരു പാത്രമെടുത്ത്

അതിലേക്ക് അരിഞ്ഞുവെച്ച ഓറഞ്ച് തൊലി ചെറുനാരങ്ങ, പട്ട,തക്കോലം, കുറച്ച് വാനില എസൻസ് എന്നിവ ചേർത്ത് കൊടുക്കുക. ഈ സാധനങ്ങൾ എല്ലാം മുങ്ങിക്കിടക്കാൻ ആവശ്യമായ കുറച്ച് വെള്ളം കൂടി അതിലേക്ക് ഒഴിക്കണം.അത് സ്റ്റൗ ഓൺ ചെയ്ത് വെച്ച് ഒന്ന് തിളച്ച് തുടങ്ങുമ്പോൾ ഓഫ് ചെയ്യാവുന്നതാണ്. ചെറിയ ഫ്ലെയിമിൽ വെച്ചാണ് ചൂടാക്കി എടുക്കേണ്ടത്. ചൂടൊന്ന് ആറി കഴിയുമ്പോൾ ഒരു ഗ്ലാസ് ജാർ എടുത്ത് അതിലേക്ക് തയ്യാറാക്കിവെച്ച ലായനി ഒഴിച്ചു കൊടുക്കാവുന്നതാണ്. ഈയൊരു ലായനിക്ക് കൂടുതൽ ഗന്ധം

ലഭിക്കാനായി ചെയ്യാവുന്ന മറ്റൊരു കാര്യം വാനില ബോട്ടിലിൽ അല്പം കാപ്പിപ്പൊടി കൂടി മിക്സ് ചെയ്തു വെള്ളത്തിലേക്ക് ഒഴിച്ചു കൊടുക്കുന്ന രീതിയാണ്. ഈയൊരു രീതി പരീക്ഷിക്കുന്നത് വഴി നേരത്തെ ഉണ്ടായതിനേക്കാൾ കൂടുതൽ മണം വീടിനകത്ത് ലഭിക്കും.ബോട്ടിൽ ഡെക്കറേറ്റ് ചെയ്യാനായി ഒരു റിബ്ബൺ ചുറ്റും കെട്ടിക്കൊടുക്കാം. അതുപോലെ ചെറിയ മെഴുകുതിരികൾ വീട്ടിലുണ്ടെങ്കിൽ അത് ജാറിലേക്ക് ഇറക്കിവെച്ച് കത്തിക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്യുന്നത് വഴി വീടിനകം മുഴുവൻ സുഗന്ധം നിറഞ്ഞു നിൽക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. CREDIT : Thoufeeq Kitchen