വായിൽ ഇട്ടാൽ അലിഞ്ഞു പോകും വിധം ഇഡലി സോഫ്റ്റ് ആകണോ; ഏത് സമയത്തും ഇഡ്ഡലി സോഫ്റ്റ് ആകാൻ ഈ ഒരു സൂത്രം മാത്രം മതി. !! | How To Make Perfect Batter For Soft Idli

How To Make Perfect Batter For Soft Idli : നമ്മുടെ നാട്ടിലെ വീടുകളിൽ പ്രഭാതഭക്ഷണത്തിനായി മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന ഒന്നാണല്ലോ ഇഡ്ഡലി. കൂടുതൽ ആളുകൾക്കും കഴിക്കാൻ ഏറെ ഇഷ്ടമുള്ള പ്രോട്ടീൻ റിച്ചായ പലഹാരങ്ങളിൽ ഒന്നായിരിക്കും ഇഡ്ഡലി. എന്നാൽ മിക്കപ്പോഴും മാവ് ഉണ്ടാക്കിയെടുക്കുമ്പോൾ അത് നല്ല രീതിയിൽ ഫെർമെന്റ് ആകാത്തത് മൂലമോ അതല്ലെങ്കിൽ മാവ് വരയ്ക്കുന്നതിനായി എടുക്കുന്ന ചേരുവകളിലെ വ്യത്യാസം കാരണമോ ഒക്കെ ഇഡ്ഡലിക്ക് സോഫ്റ്റ്നസ് കിട്ടാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. നല്ല സോഫ്റ്റ് ആയ ഇഡ്ഡലി ഉണ്ടാക്കിയെടുക്കാൻ മാവ് അരക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കിയെടുക്കാനായി ആദ്യം തന്നെ ഒരു വലിയ പാത്രത്തിലേക്ക് മൂന്ന് കപ്പ് അളവിൽ പച്ചരിയിട്ട് രണ്ടോ മൂന്നോ തവണ നല്ലതുപോലെ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി എടുക്കുക. കഴുകുന്നതിനു മുൻപായി അരിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ ഉഴുന്നുകൂടി ചേർത്തു കൊടുക്കണം. സാധാരണയായി മിക്ക വീടുകളിലും അരിയും, അതിന്റെ മൂന്നിൽ ഒന്ന് അളവിൽ ഉഴുന്നും എടുത്തായിരിക്കും ബാറ്റർ തയ്യാറാക്കുന്നത്.

0/5 (0 Reviews)