ജ്വല്ലറികളിൽ നിന്നും മറ്റും കിട്ടുന്ന പേഴ്‌സുകളിലെ പ്രിന്റ് ഇനി എളുപ്പം അകറ്റാം; ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ..!! | How To Remove Print From Bags

How To Remove Print From Bags : നമ്മുടെ നാട്ടിലെ ജ്വല്ലറികളിൽ നിന്നും സ്വർണവും മറ്റും വാങ്ങുമ്പോൾ ഒരു പേഴ്സ് അതോടൊപ്പം മിക്കപ്പോഴും കിട്ടാറുള്ളതാണ്. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന പേഴ്സുകൾ പലപ്പോഴും പുറത്തോട്ട് കൊണ്ടുപോകാൻ ആർക്കും അധികം താല്പര്യമുണ്ടായിരിക്കില്ല. കാരണം അതിന് പുറത്തായി നൽകിയിട്ടുള്ള പ്രിന്റുകളിൽ ജ്വല്ലറിയുടെ പേര് ഉള്ളത് കാരണം അത് കൊണ്ടുപോകാനായി പലർക്കും നാണക്കേട് തോന്നാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പേഴ്സുകളിൽ നിന്നും ജ്വല്ലറിയുടെ പേര് പതിപ്പിച്ച പ്രിന്റ് പൂർണ്ണമായും എളുപ്പത്തിൽ കളഞ്ഞെടുക്കാനായി സാധിക്കും.

അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. പേഴ്സുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെളുത്ത പ്രിന്റുകൾ കളയാനായി ഉരച്ചു നോക്കുമ്പോൾ അത് മിക്കപ്പോഴും പേഴ്സ് കേടാകുന്നതിന് കാരണമാവുകയും പിന്നീട് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ ആവുകയും ചെയ്യാറുണ്ട്. അത് ഒഴിവാക്കാനായി ഒരു വലിയ പ്ലേറ്റ് എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ വിനാഗിരി ഒഴിച്ച് കൊടുക്കുക. ശേഷം വിനാഗിരിയിലേക്ക് മുങ്ങി നിൽക്കുന്ന രീതിയിൽ പേഴ്സിന്റെ പ്രിന്റ് വരുന്ന ഭാഗം ഒന്ന് സെറ്റ് ചെയ്തു കൊടുക്കുക.

How To Remove Print From Bags

  • Check bag material to avoid damage.
  • Apply rubbing alcohol on a cotton pad.
  • Gently rub the printed area.
  • Use nail polish remover (non-acetone) for tough prints.
  • Try a magic eraser for light scuffs.
  • Wipe clean and let dry.

ഏകദേശം അരമണിക്കൂർ നേരം ഈയൊരു രീതിയിൽ പേഴ്സ് മുക്കി വയ്ക്കണം. പ്രിന്റ് പോകേണ്ട ഭാഗം മാത്രം വിനാഗിരിയിലേക്ക് മുങ്ങി നിൽക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കിൽ പേഴ്സിൽ ഉള്ള മറ്റു പ്രിന്റുകളും മാഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്. അരമണിക്കൂറിന് ശേഷം പേഴ്സ് എടുത്ത് അതിന്റെ പ്രിന്റ് ഉള്ള ഭാഗം ചെറുതായി ഒന്ന് ഉരച്ചു കൊടുക്കുമ്പോൾ തന്നെ പ്രിന്റ് പൂർണ്ണമായും പോയി കിട്ടുന്നതാണ്. അതല്ലെങ്കിൽ ഒരു തുണി ഉപയോഗിച്ച് വിനാഗിരി മുങ്ങിയിരിക്കുന്ന ഭാഗം പതുക്കെ തുടച്ചു കൊടുത്താൽ മാത്രം മതിയാകും.

ഒരു കാരണവശാലും സ്ക്രബർ പോലുള്ള സാധനങ്ങൾ ഉപയോഗിച്ച് പേഴ്സിൽ ഉരക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ഇങ്ങനെ ചെയ്യുമ്പോൾ പേഴ്സിൽ വളരെയധികം സ്ക്രാച്ചുകൾ വീഴാനുള്ള സാധ്യത കൂടുതലാണ്. ജ്വല്ലറികളിൽ നിന്നും മറ്റ് കടകളിൽ നിന്നുമെല്ലാം കിട്ടുന്ന പേഴ്സുകളിലെ പ്രിന്റ് ഈ ഒരു രീതിയിൽ എളുപ്പത്തിൽ കളഞ്ഞെടുത്ത് അത് മറ്റാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. How To Remove Print From Bags Credit : Anisha’S Corner

Also Read : പല്ലിലെ മഞ്ഞകളർ പോകുന്നില്ലേ; ബേക്കിങ് പൗഡർ ഇല്ലാതെ തന്നെ ഒറ്റ ദിവസം കൊണ്ട് പല്ല് വെളുപ്പിക്കാം..!!

Also Read : കൊതിയൂറും നാടൻ മാമ്പഴ പുളിശ്ശേരി രുചി ഒട്ടും ചോരാതെ ഉണ്ടാക്കാം; സ്വാദ് കൊണ്ട് വീണ്ടും തയ്യാറാക്കും.