
പച്ചയും പഴുത്തതുമായ ചക്ക അടുത്ത സീസൺ വരെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്താൽ കാലങ്ങളോളം കേടാവാതെ ഇരിക്കും..!! | How To Store Jackfruit Quick And Easy
How To Store Jackfruit Quick And Easy : ചക്കയുടെ സീസണായി കഴിഞ്ഞാൽ അത് പിന്നീടുള്ള ഉപയോഗത്തിനായി വ്യത്യസ്ത രീതികളിൽ സൂക്ഷിച്ചു വയ്ക്കുന്ന പതിവ് പണ്ടുകാലങ്ങളിൽ തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ ഉള്ളതാണ്. ചക്ക കൂടുതൽ നാൾ അതേപടി ഉപയോഗിക്കാൻ സാധിക്കാത്തതുകൊണ്ട് പലരും ചുള ചെറിയ കഷണങ്ങളായി മുറിച്ച് വറുത്തും, പപ്പട രൂപത്തിലും, പഴുത്ത ചക്ക വരട്ടിയുമെല്ലാമാണ് കൂടുതലായും സൂക്ഷിക്കാറുള്ളത്. എന്നാൽ ചക്ക അതേ രൂപത്തിൽ തന്നെ കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
ആദ്യം തന്നെ പച്ച ചക്ക കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചെയ്യാവുന്ന ട്രിക്ക് വിശദമായി മനസ്സിലാക്കാം. അതിനായി അത്യാവശ്യം മൂത്ത ചക്ക നോക്കിയെടുത്ത് അത് നല്ലതുപോലെ തോലെല്ലാം കളഞ്ഞ് ചുള വൃത്തിയാക്കി എടുക്കുക. ചുളയുടെ നാരും കുരുവുമെല്ലാം കളഞ്ഞ ശേഷം വേണം സൂക്ഷിച്ചുവയ്ക്കാൻ. വൃത്തിയാക്കിയെടുത്ത ചക്കച്ചുളകൾ നീളത്തിൽ കനമില്ലാത്ത രീതിയിൽ അരിഞ്ഞെടുക്കണം. ഒരു വലിയ പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അത് നല്ലതുപോലെ വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ അരിഞ്ഞുവെച്ച ചുളയുടെ കഷണങ്ങൾ അതിലിട്ട് ഒന്ന് ചൂടാക്കി എടുക്കുക.
To store jackfruit easily, remove the edible bulbs and place them in an airtight container. Refrigerate for up to 5–7 days. For longer storage, freeze the bulbs in zip-lock bags or containers. You can also freeze jackfruit seeds separately. Always use clean hands and tools to maintain freshness.
ശേഷം അത് അരിച്ചെടുത്ത് ഐസ് വാട്ടറിലേക്ക് ഇട്ട് നല്ലതുപോലെ ഒന്ന് മുക്കി എടുക്കുക. അതിൽനിന്നും വാരിയെടുക്കുന്ന ചുളക്കഷണങ്ങൾ ഒരു വൃത്തിയുള്ള തുണിയിലേക്ക് ഇട്ട് വെള്ളം പൂർണമായും വലയുന്നത് വരെ വെയിറ്റ് ചെയ്യുക. ചുളയിൽ ഒട്ടും വെള്ളമില്ലാത്ത രൂപത്തിൽ ആകുമ്പോൾ അവ സിപ് ലോക്ക് കവറുകളിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്.
ഇതേ രീതിയിൽ ചക്കക്കുരു കൂടുതൽ ദിവസം ഉപയോഗിക്കാനായി ഒന്നുകിൽ മണ്ണിലിട്ട് കവറുകളിലാക്കി സൂക്ഷിച്ചു വയ്ക്കുകയോ അതല്ലെങ്കിൽ ഒരു വലിയ പ്ലാസ്റ്റിക് കവർ എടുത്ത് അതിനകത്തേക്ക് വായു കയറാത്ത രീതിയിൽ കെട്ടി സൂക്ഷിച്ചു വയ്ക്കുകയോ ചെയ്യാവുന്നതാണ്. പഴുത്ത ചക്ക അധികം ഗ്യാപ്പില്ലാത്ത രീതിയിലാണ് സൂക്ഷിക്കേണ്ടത് എങ്കിൽ ചുള മാത്രമായി എടുത്ത് അത് ഫ്രീസറിൽ വയ്ക്കാവുന്നതാണ്. അതല്ലെങ്കിൽ നേരത്തെ ചെയ്തതുപോലെ എയർ ടൈറ്റ് ആയ സിപ്പ ലോക്ക് കവറുകളിൽ ആക്കി സൂക്ഷിച്ചുവയ്ക്കുകയാണെങ്കിലും കൂടുതൽ നാൾ ഉപയോഗപ്പെടുത്താം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. How To Store Jackfruit Quick And Easy Credit : Saji’s Homecafe