പഴം ഉണ്ടെങ്കിൽ ഇതുപോലെ ഇഡ്ഡലി പാത്രത്തിൽ വെച്ചു നോക്കൂ..😋👌 ഇത് കണ്ടാൽ നിങ്ങൾ ചെയ്തു നോക്കാതിരിക്കില്ല..!!

പഴം കൊണ്ട് ഇഡ്ഡലി പാത്രത്തിൽ ചെയ്തെടുക്കാവുന്ന വളരെ ടേസ്റ്റി ആയ ഒരു റെസിപ്പി ആണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. വീട്ടിൽ പഴമുണ്ടെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം ഈ വിഭവം. അതിനായി ഏതു പഴം വേണമെങ്കിലും തിരഞ്ഞെടുക്കാം. ചെറിയ പഴമാണ് നമ്മൾ ഇവിടെ ഉപയോഗിക്കുന്നത്. പഴം തൊലികളഞ്ഞ ശേഷം ഒരു പത്രത്തിലേക്കിടാം.

ഇത് കയ്യുപയോഗിച്ച് നന്നായി ഉടച്ചെടുക്കണം. ഇതിലേക്ക് ഒരു ഗ്ലാസ് ഗോതമ്പുപൊടിയും 2 സ്പൂൺ മൈദയും ചേർത്തുകൊടുക്കാം. മധുരത്തിനാവശ്യമായ ശർക്കര ചീകിയെടുത്തതും അൽപ്പം നാളികേരം ചിരകിയതും മണത്തിനായി അൽപ്പം ഏലക്ക പൊടിയും കൂടി ചേർത്ത് മാവ് നന്നായി കുഴച്ചെടുക്കാം. ആവശ്യമെങ്കിൽ ഉപ്പിനൊപ്പം അൽപ്പം വെള്ളം കൂടി ചേർത്ത് നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കാം.

ഇഡ്ഡലിപാത്രത്തിൽ വെള്ളം തിളച്ചു വരുമ്പോൾ കപ്പ് കേക്കിന്റെ ചെറിയ പാത്രത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്റ്റീൽ പാത്രത്തിലോ മാവ് ഒഴിച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. 10 മിനിറ്റിൽ സംഭവം റെഡി ആക്കി എടുക്കാം. പഴം ഉണ്ടെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കണേ..കുട്ടികൾക്കും മുതിര്ന്നവര്ക്കും എല്ലാം തീർച്ചയായും ഇഷ്ടപെടാതിരിക്കില്ലാ.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.